Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക ആരോപണ വാർത്ത: സിപിഎം നിയമ നടപടിക്ക്

കണ്ണൂര്‍: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകര്‍ പ്രചരിപ്പിച്ചതിനെതിരെ സിപിഎം നിയമ നടപടിക്കൊരുങ്ങുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്.

CPM Flag

കഴിഞ്ഞ ദിവസം കേരള കൗമുദി ഫ്‌ലാഷിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന സിപിഎം നേതാവിനെ രാത്രിയില്‍ സ്ത്രീയുടെ വീട്ടില്‍വച്ച് നാട്ടുകാര്‍ പിടികൂടി എന്നായിരുന്നു വാര്‍ത്ത. സംഭവത്തില്‍ നേതാവിനെ , പാര്‍ട്ടി ശാസിച്ചതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ സഹകരണ മേഖലയിലെ ഉന്നതാണ് നേതാവ് എന്നായിരുന്നു വാര്‍ത്ത. പാര്‍ട്ടിയുടെ സഹകരണ സ്ഥാപനത്തില്‍ 12 വര്‍ഷമായി ജോലി ചെയ്യുന്ന സത്രീയുമാണ് അവിഹിതം ആരോപിക്കപ്പെട്ടത്.

പാര്‍ട്ടി നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്താനുതകും വിധം ദു:സൂചനകള്‍ നിറഞ്ഞ വാര്‍ത്തകള്‍ ചമക്കുന്ന ഇത്തരം മാധ്യമങ്ങളുടെ ഗൂഢ ലക്ഷ്യം ജനങ്ങള്‍ തിരിച്ചറിയണമെന്നും ജില്ലാ സെക്രട്ടേറിയറ്റിന്റെ പത്രക്കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. കല്‍പിത കഥകളും ഊഹാപോഹങ്ങളും പ്രചരിപ്പിച്ച് പാര്‍ട്ടിയെ കുറിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള നീക്കത്തെ അജ്ഞയോടെ തള്ളിക്കളയണം എന്നും ജില്ലാ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+