ലെഗിംഗ്സ് വിവാദനായകന്‍ ബാബു കുഴിമറ്റത്തിനെതിരെ ലൈംഗിക ആരോപണം
തിരുവനന്തപുരം: ലെഗിംഗ്സ് ധരിച്ച സ്ത്രീയെ കണ്ടപ്പോള്‍ 'ലിംഗചലനം' ഉണ്ടായി എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട് വിവാദത്തിലായ ബാബു കുഴിമറ്റത്തിനെതിരെ ലൈംഗിക ആരോപണം. കേരള ബുക്ക് മാര്‍ക്ക് സെക്രട്ടറിയായ ബാബു കുഴിമറ്റത്തിനെതിരെ അവിടത്തെ മുന്‍ ജീവനക്കാരി തന്നെയാണ് ആരോപണം ഉന്നയിച്ചിരിയ്ക്കുന്നത്.
ബധിരയും മൂകയും ആയ യുവതിയുടെ പരാതി സര്‍ക്കാര്‍ പരിഗണിക്കാതെ തള്ളിയെന്നും ആക്ഷേപമുണ്ട്. സംഭവം നടന്നത് 2012 ല്‍ ആണെന്നാണ് യുവതിയുടെ പരാതി. അവര്‍ അന്ന് ബുക്ക് മാര്‍ക്കിലെ തൂപ്പുകാരിയായിരുന്നു.

ഓഫീസിലെ ക്ലര്‍ക്ക് ആയിരുന്ന എബ്രഹാം സാമുവല്‍ പീഡിപ്പിച്ചതായും യുവതി പരാതി നല്‍കിയിട്ടുണ്ട്. എബ്രഹാം സാമുവലിനെതിരെ പരാതി നല്കാന് ചെന്നപ്പോഴാണ് ബാബു കുഴിമറ്റം മോശമായി പെരുമാറിയത് എന്നാണ് ആരോപണം. യുവതിയും അമ്മയും ചേര്‍ന്നാണ് ഈ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
സംഭവം വിവാദമായതോടെ മൂകയും ബധിരയും ആയ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നത്രെ. പീഡന പരാതിയില്‍ അന്ന് കേസെടുത്തിരുന്നെങ്കിലും അതില്‍ തുടര്‍ നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയോട് ഏറെ അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവും ബുക്ക് മാര്‍ക്ക് തൊഴിലാളി സംഘടനാ നേതാവും ആയിരുന്ന കെഎസ് അനില്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും യുവതിയുടെ മാതാവ് ആരോപിച്ചു.
പരാതിയില്‍ ഒരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഇവര്‍ ധര്‍ണ നടത്തിയെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും ഗുണമുണ്ടായില്ല. കേസ് പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് പലതവണ ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications