കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ പികെ ശശി മുങ്ങില്ല; നടപടി ഉറപ്പായി, ഇനി ദിവസങ്ങള്‍ മാത്രം

Google Oneindia Malayalam News

Recommended Video

cmsvideo
പികെ ശശിയ്‌ക്കെതിരെ സിപിഎം നടപടി ഉടൻ | Oneindia Malayalam

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയ്‌ക്കെതിരെ സിപിഎം നടപടി ഉറപ്പായി. ഇക്കാര്യത്തില്‍ ഇനി കാലതാമസം ഉണ്ടാവില്ലെന്നാണ് സൂചന. പികെ ശശിയ്‌ക്കെതിരായ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒക്ടോബര്‍ 12, വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരിഗണിക്കും.

സിപിഎമ്മിനെ വിടാതെ പിന്തുടര്‍ന്ന് പീഡന പരാതികള്‍; പ്രവര്‍ത്തകയുടെ പരാതിയില്‍ നേതാവ് കസ്റ്റഡിയില്‍സിപിഎമ്മിനെ വിടാതെ പിന്തുടര്‍ന്ന് പീഡന പരാതികള്‍; പ്രവര്‍ത്തകയുടെ പരാതിയില്‍ നേതാവ് കസ്റ്റഡിയില്‍

സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിത നേതാവായിരുന്നു പരാതി നല്‍കിയത്. അതിന് ശേഷം പ്രളയത്തിന്റേയും ശബരിമല വിവാദത്തിന്റേയും തിരക്കിലായിരുന്നു പാര്‍ട്ടിയും സര്‍ക്കാരും. ശശിയ്‌ക്കെതിരെ നടപടി വൈകുന്നതില്‍ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

PK Sasi

ഇനി ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടാവില്ല. ശശിയ്‌ക്കെതിരെ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയാകും. അതിന് ശേഷം ഒക്ടോബര്‍ 13 ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

പികെ ശശിയെ രക്ഷിക്കാന്‍ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍? പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം... പക്ഷേപികെ ശശിയെ രക്ഷിക്കാന്‍ മന്ത്രിയുടെ വകുപ്പിലെ ഉന്നതന്‍? പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമം... പക്ഷേ

മന്ത്രി എകെ ബാലനും പികെ ശ്രീമതിയും അടങ്ങുന്നതായിരുന്നു അന്വേഷണ കമ്മീഷന്‍. പരാതിക്കാരിയില്‍ നിന്നും പികെ ശശിയില്‍ നിന്നും രണ്ട് തവണ കമ്മീഷന്‍ മൊഴിയെടുത്തിയിരുന്നു. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ പരാതിക്കാരി തയ്യാറല്ലാത്ത സാഹചര്യത്തില്‍ നടപടിയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലാത്ത സ്ഥിതിയിലാണ് പാര്‍ട്ടി. തന്നെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാന്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതി എന്നാണ് ശശിയുടെ ആരോപണം.

പികെ ശശിയ്‌ക്കെതിരെ എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. മുമ്പ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയ്‌ക്കെതിരെ പീഡന പരാതി ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കേസില്‍ സങ്കീര്‍ണതകള്‍ അതിലും കൂടുതലാണ്. പികെ ശശി എംഎല്‍എ കൂടിയാണ്. നടപടിയുടെ ഭാഗമായി ശശിയോട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുമോ എന്നും അറിയേണ്ടതുണ്ട്.

English summary
Sexual Allegation against PK Sasi MLA; CPM to take action immediately.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X