Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ പീഡിപ്പിച്ച വൈദികരെ പൂട്ടാനുറച്ച് വിഎസ്; കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്തയച്ചു

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കേസ് എടുക്കാത്തതില്‍ നേരത്തെ തന്നെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. തന്റെ ഭാര്യയെ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവാവിന്റെ വാട്സാപ്പ് സന്ദേശം പുറത്ത് വന്നതോടെയാണ് സംഭവം വിവാദമായത്.

വൈദികര്‍ക്കെതിരെ യുവാവ് സഭക്ക് പരാതി നല്‍കിയിരുന്നെങ്കിലും പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. പീഡന ആരോപണം ഉന്നയിക്കപ്പെട്ടെങ്കിലും ആരും പരാതിപ്പെടാതിരുന്നതിനാല്‍ പോലീസ് കേസ് എടുത്തതുമില്ല. ഇപ്പോള്‍ വിഷയത്തില്‍ വിഎസ് അച്യുതാനന്ദന്‍ ഇടപെട്ടിരിക്കുകയാണ്.

നടപടി

നടപടി

ആരോപണം ഉയര്‍ന്ന വൈദികന്‍മാരില്‍പ്പെട്ട അഞ്ചുപേരെ സഭ നേരത്തെ പുറത്താക്കിയിരുന്നു. ഇവര്‍ക്കു പുറമേ മൂന്ന് വൈദികര്‍ക്കെതിരേയും നടപടി എടുക്കാനുള്ള നീക്കത്തിലാണ് സഭ. ലൈംഗീകാരോപണം അന്വേഷിക്കാന്‍ സഭ ഏര്‍പ്പെടുത്തിയ അന്വേഷണ കമ്മീഷന്‍ ഇന്ന് തെളിവെടുപ്പ് ആരംഭിച്ചു. വൈദിക ട്രസ്റ്റി എം ഒ ജോണിന്‍െ നേതൃത്വത്തിലുള്ള കമ്മീഷനാണ് പരാതി അന്വേഷിക്കുന്നത്.

വാട്സാപ്പില്‍

വാട്സാപ്പില്‍

ഓര്‍ത്തഡോക്‌സ് സഭയെ പിടുച്ചുലച്ച് ലൈംഗീകാരോപണം വിവാഹം പൊട്ടിപുറപ്പെടുന്നത് യുവതിയുടെ ഭര്‍ത്താവിന്റെ വാട്‌സാപ്പ് സന്ദേശത്തിലൂടെ ആആയിരുന്നു.
താനുമായുള്ള വിവാഹത്തിനു മുമ്പ് യുവതിക്ക് ഒരു വൈദികനുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് ഇതില്‍ കുറ്റബോധം തോന്നിയ യുവതി മറ്റൊരു വൈദികന്റെ അടുത്ത് കുമ്പസാര രഹസ്യമായി കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ പീന്നീട് ആ അച്ഛന്‍ മുഖേന മറ്റുവൈദികര്‍ പീഡിപ്പിക്കുയായിരുന്നു എന്നാണ് യുവാവ് വാട്‌സാപ്പി് ഓഡിയോയില്‍ വ്യക്തമാക്കിയിരുന്നത്.

ആദ്യം അഞ്ചുപേര്‍

ആദ്യം അഞ്ചുപേര്‍

വൈദികരുടെ പേരുവിവരങ്ങളും ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് യുവാവ് വൈദികര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സഭക്ക് പരാതി നല്‍കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിന്‍മേല്‍ ആദ്യം നടപടി എടുക്കാതിരുന്ന സഭ പ്രതിഷേധം വ്യാപിച്ചതോടെ അഞ്ച് വൈദികരെ താല്‍ക്കാലികമായി പുറത്താക്കുകയായിരുന്നു. അന്വേഷണ വിധേയമായിട്ടായിരുന്നു സസ്പെന്‍ഷന്‍. സഭ പുറത്തുവിട്ടില്ലെങ്കിലും നടപടിയെടുക്കപ്പെട്ട വൈദികരുടെ ഫോട്ടോയും പേരും വിലാസവുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

വിഎസ്

വിഎസ്

പരാതിയില്ലാത്തതിനാലാണ് സംഭവത്തില്‍ കേസ് എടുക്കാതിരുന്നതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ വൈദികര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിഎസ് അച്യുതാനന്ദന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഡിജിപിക്ക് കത്തയക്കുകയും ചെയ്തു.

കേസെടുക്കണം

കേസെടുക്കണം

കുമ്പസാര രഹസ്യം വെച്ച് കുടംബിനിയായ യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയത് വൈദികര്‍ പീഡിപ്പിച്ചതായി ഭര്‍ത്താവ് തന്നെ പരസ്യമായി വെളിപ്പിടെത്തിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ കൂടിയായ വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സഭക്ക് വിമര്‍ശനം

സഭക്ക് വിമര്‍ശനം

കേസില്‍ പരാതി കിട്ടിയിട്ടും ആവശ്യമായ നടപടി എടുക്കാത്ത ഓര്‍ത്തഡോക്‌സ് സഭയേയും അദ്ദേഹം വിമര്‍ശിച്ചു. ഒരു ക്രിമിനല്‍ കേസ് സംബന്ധിച്ച് കിട്ടിയ നിര്‍ണായക വിവരം പോലീസിന് കൈമാറുകായിരുന്നു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇവിടെ സഭയുടെ ഭാഗത്ത് നിന്ന് അത്തരമൊരു നടപടി ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റുപ്പെടുത്തി.

തുടര്‍നടപടി

തുടര്‍നടപടി

വിവാഹത്തിന് മുമ്പ് ബന്ധുവായ പുരോഹിതനാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. അതിന് ശേഷം പീഡിപ്പിച്ചവരില്‍ ഭദ്രാസന വിഷപ്പിന്റെ വലം കൈ ആയിരുന്ന പുരോഹിതനും തന്റെയൊപ്പം ജൂനിയറായി സ്‌കൂളില്‍ പഠിച്ച പുരോഹിതനും ഉണ്ടെന്നും യുവാവ് വ്യക്തമാക്കയിരുന്നു. ഇവര്‍ക്കെതിരെ സഭ എന്ത് നടപടി എടുക്കുമെന്ന് നോക്കിയിട്ട് തുടര്‍ നടപടികള്‍ എടുക്കാനാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം ഒരു ചാനലിനോട് വ്യക്തമാക്കിയിരുന്നു.

പുറത്താക്കണം

പുറത്താക്കണം

ഈ സംഭവം പബ്ലിക്ക് ആക്കിയത് ഞാനല്ല. അത് ചെയ്തത് മറ്റാരൊക്കെയോ ആണ്. ഇതോടെ കുടംബത്തിന് ആകെ നാണക്കേടായി. വല്ലാത്ത അവസ്ഥയിലൂടെയാണ് ഞാനും കുടംബവും കടന്നു പോകുന്നതെന്നും യുവാവ് വ്യക്തമാക്കി. ആരോപണമുയര്‍ന്ന വൈദികരെ വൈദികവൃത്തയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് യുവാവിന്റെ ആവശ്യം.

അന്വേഷണം

അന്വേഷണം

യുവാവിനോട് ഇന്ന് വൈകുന്നേരം തെളിവുകളുമായി നിരണം ഭദ്രാസനത്തിലെത്താല്‍ അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പരാതി നല്‍കിയപ്പോള്‍ ഫോണ്‍ രേഖകള്‍ ഉള്‍പ്പടേയുള്ള തെളിവുകളുടെ പകര്‍പ്പാണ് യുവാവ് നല്‍കിയിരുന്നത്. ഇതിന്റെ സത്യാവസ്ഥയും കമ്മീഷന്‍ പരിശോധിക്കും.

മൊഴിയെടുപ്പ്

മൊഴിയെടുപ്പ്

പീഡനത്തിന് ഇരയായ സ്ത്രീയുടെ മൊഴിയും കമ്മീഷന്‍ എടുക്കും. ഇവരെ ഇപ്പോള്‍ ഒരു ആശ്രമത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷന്‍ ഇവിടെ എത്തിയാകും ഇവരുടെ മൊഴി രേഖപ്പെടുത്തുക. വിഷയത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവാനാണ് സഭയുടെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+