Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ വാഗ്ദാനം നല്‍കി രണ്ട് പേര്‍ പീഡിപ്പിക്കുമോ?

നെടുങ്കണ്ടം: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വ്യത്യസ്ത സമയങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി ഇവര്‍ പീഡിപ്പിച്ചു എന്നാണ് പോലീസ് കേസ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാനില്ലെന്ന് നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ബൈജു, ശ്യാം മോഹന്‍ എന്നീ യുവാക്കളാണ് അറസ്റ്റിലായത്.

Rape

മെയ് 31 നാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് എറണാകുളം ജില്ലയില്‍ നിന്ന് പെണ്‍കുട്ടിയെ ബൈജുവിനൊപ്പം കണ്ടെത്തി. ഇതോടെ ബൈജു അകത്താവുകയും കേസ് പീഡനക്കേസ് ആവുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുമ്പും വിവാഹ വാഗ്ദാനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തുന്നത്. തുടര്‍ന്ന് ശ്യാമിനെ അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിക്ക് അറസ്റ്റിലായ രണ്ട് പേരോടും പ്രണയമായിരുന്നു എന്നാണ് വിവരം. മൊബൈല്‍ ഫോണില്‍ വന്ന മിസ്ഡ് കോളില്‍ നിന്നാണ് രണ്ട് പ്രണയങ്ങളും തുടങ്ങിയതത്രെ. ശ്യാംമോഹനുമായി ഒരു വര്‍ഷം മുമ്പായിരുന്നു പ്രണയം. അത് തകര്‍ന്നതിന് ശേഷമാണ് ബൈജുവുമായി അടുക്കുന്നത്.

പ്രണയമായാലും എന്തായാലും അത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിന് മുമ്പുള്ളതായതിനാല്‍ പ്രശ്‌നം കൈവിട്ടുപോയിരിക്കുകയാണ്. പീഡനം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ട് യുവാക്കളേയും കോടതി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+