വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം; പ്രോസിക്യൂഷന് നിലപാട് മയപ്പെടുത്തി
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ 34 ദിവസമായി ജയിലില്‍ കഴിയുന്ന കോവളം എംഎല്‍എ എം വിന്‍സെന്റിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ നിലപാടെടുത്തിരുന്നു. കര്‍ശന ഉപാധിയോടെ ജാമ്യം അനുവദിക്കാമെന്ന് പ്രോസിക്യൂഷന് നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വാര്‍ഡില്‍ പ്രവേശിക്കരുതെന്നാണ് കോടതി വച്ച ഉപാധി.

അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവാദത്തിന് തുടക്കം. സ്ത്രീയുടെ ഭര്‍ത്താവ് വിന്‍സെന്റ് എംഎല്‍എക്കെതിരേ പരാതി നല്‍കുകയായിരുന്നു.
വിന്‍സെന്റ് എംഎല്‍എ തന്നെ പീഡിപ്പിച്ചുവെന്ന് ബോധം വന്ന ശേഷം സ്ത്രീ മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തൊട്ടുപിന്നാലെ വിന്‍സെന്റ് എംഎല്‍എ അറസ്റ്റ് ചെയ്യുകയായിരുന്നു.
നാല് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എംഎല്‍എയെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന് എംഎല്‍എക്ക് സാധിക്കാതെ വന്നതിനാലാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്നെ വിന്‍സെന്റ് ബലാല്‍സംഗം ചെയ്തുവെന്നാണ് വീട്ടമ്മ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. എംഎല്‍എയ്ക്കെതിരേ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമുണ്ടെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിന്‍സെന്റ് ഈ വീട്ടമ്മയെ ഫോണില്‍ വിളിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഎല്‍എയ്ക്കെതിരേ നിര്‍ണായക തെളിവാകും. പരാതിക്കാരി കഴിഞ്ഞ 18 വര്‍ഷമായി മാനസിക രോഗത്തിന് ചികില്‍സയിലാണെന്നും അവരുടെ സഹോദരനെ വിളിച്ചതു നല്ല ഉദ്ദേശത്തോടെയാണെന്നും വിന്‍സെന്റിന്റെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications