Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മാസം കൊച്ചിയിലെ വീട്ടില്‍ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചു!ലക്ഷങ്ങള്‍ വാങ്ങി കേസ് ഒതുക്കി!

കേസ് ഒതുക്കാന്‍ കൂട്ടുനിന്ന സിഐയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കൊച്ചി: നഗരത്തിലെ മുറിയില്‍ പൂട്ടിയിട്ട് യുവതിയെ ഓരു മാസത്തോളം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി പരാതി. ഇരുപത്തഞ്ചോളം പ്രതികള്‍ ഉള്‍പ്പെട്ട കേസ് പോലീസും അഭിഭാഷകനും ഒരു കോടിയോളം രൂപ വാങ്ങി ഒതുക്കിയതായി ആരോപണമുണ്ട്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് സിഐയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മംഗളം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസ് ഒതുക്കാന്‍ കൂട്ടുനിന്ന സിഐയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണറും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ നഗരത്തിലെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തത്. ഇവിടെ നിന്നും രക്ഷപ്പെട്ട ശേഷമാണ് യുവതി പാലാരിവട്ടം പോലീസില്‍ നല്‍കിയതെന്നും മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ഥാപനമുടമ പീഡിപ്പിച്ചു...

സ്ഥാപനമുടമ പീഡിപ്പിച്ചു...

മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്താണ് കൊച്ചിയിലെത്തിച്ചത്. ആദ്യം സ്ഥാപനമുടമ തന്നെ പീഡിപ്പിച്ചെന്നും, പിന്നീട് വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഒരു മാസത്തോളം പലര്‍ക്കുമായി തന്നെ കാഴ്ചവെച്ചെന്നുമാണ് യുവതി പരാതി നല്‍കിയിരുന്നത്.

പോലീസില്‍ പരാതി നല്‍കി...

പോലീസില്‍ പരാതി നല്‍കി...

നഗരത്തിലെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ശേഷമാണ് യുവതി പലാരിവട്ടം പോലീസില്‍ പരാതി നല്‍കിയത്. ഇരുപത്തഞ്ചോളം പേര്‍ക്കെതിരെയായിരുന്നു യുവതിയുടെ പരാതി. ഇവരെല്ലാം യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

പോലീസ് ലക്ഷങ്ങള്‍ വാങ്ങി...

പോലീസ് ലക്ഷങ്ങള്‍ വാങ്ങി...

എന്നാല്‍ ഇരുപത്തഞ്ചോളം പേര്‍ ഉള്‍പ്പെട്ട കേസ് ലക്ഷങ്ങള്‍ വാങ്ങിയ പോലീസ് മുക്കിയെന്നാണ് ആരോപണമുയര്‍ന്നത്. അഭിഭാഷകന്‍ ഉള്‍പ്പെട്ട ഏജന്റുമാരുടെ സഹായത്തോടെയാണ് പോലീസ് പണം വാങ്ങിയത്. പ്രതികളില്‍ നിന്നും ഏഴു ലക്ഷത്തോളം രൂപ പോലീസ് വാങ്ങിയെന്നും, ഓരു കോടിയോളം രൂപ ഈ കേസുമായി ബന്ധപ്പെട്ട് മറിഞ്ഞതായി ആക്ഷേപമുണ്ടെന്നും വാര്‍ത്തയിലുണ്ട്.

സിഐയ്‌ക്കെതിരെ റിപ്പോര്‍ട്ട്...

സിഐയ്‌ക്കെതിരെ റിപ്പോര്‍ട്ട്...

പ്രതികളില്‍ നിന്നും വാങ്ങിയ പണത്തില്‍ നിന്നും അഞ്ചു ലക്ഷം രൂപ യുവതിയ്ക്ക് നല്‍കിയെന്നും, സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് രണ്ടു ലക്ഷം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണം വാങ്ങി കേസ് മുക്കിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം നടത്തുകയും , സിഐയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരിക്കുന്നത്.

പോലീസിന് നാണക്കേടുണ്ടാക്കിയെന്ന്...

പോലീസിന് നാണക്കേടുണ്ടാക്കിയെന്ന്...

കുബേര കേസില്‍ ഉള്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിലും സിഐ വിജയനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മംഗളം വാര്‍ത്തയിലുണ്ട്. സംസ്ഥാന പോലീസിനാകെ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+