Get Updates
Get notified of breaking news, exclusive insights, and must-see stories!

റിക്രൂട്ടിങ് നടത്തി പീഡനം: രണ്ട് പേര്‍ പിടിയില്‍

പത്തനംതിട്ട: വീട്ടുജോലിക്കെന്ന് പറഞ്ഞ് സ്ത്രീകളെ വിദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. അടൂര്‍ സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

ജോലിക്കെന്ന് പറഞ്ഞ് സ്ത്രീകളെ വിദേശത്തേക്കയക്കുന്ന ഇവര്‍ അവരെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കുകയാണെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ മുരളീധരന്‍ നായര്‍, ജോളി സ്റ്റാന്‍ലി എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതി നവാസ് കുവൈത്തിലാണ് ഉള്ളത്.

Rape

നവാസിന് കുവൈത്തില്‍ റിക്രൂട്ടിങ് ഏജന്‍സിയും സ്‌കൂളും ഉണ്ടെന്നാണ് വിവരം. ഇയാള്‍ കുവൈത്തില്‍ തന്നെയാണ് സ്ഥിര താമസം. നവാസാണ് അടൂര്‍ സ്വദേശിനിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്.

നവാസിന്റെ കേരളത്തിലെ റിക്രൂട്ടിങ് ഏജന്റ് ആണ് മുരളീധരന്‍. അറസ്റ്റിലായ ജോളി കല്യാണ ബ്രോക്കറാണ്. ഇവരാണ് അടൂര്‍ സ്വദേശിനിക്ക് ജോലി വാഗ്ദാനം ചെയ്തത്. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് യുവതികളും കുവൈത്തില്‍ എത്തിയിരുന്നു എന്നാണ് വിവരം.

യുവതിയെ നവാസ് തന്റെ ഫ്‌ലാറ്റില്‍ വച്ചാണ് ബലാത്സംഗം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. അതിന് മുമ്പ് പലരും ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും താന്‍ ചെറുത്തു നില്‍ക്കുകയായിരുനനുവെന്നും ആണ് സ്ത്രീയുടെ മൊഴി. ഒടുവില്‍ നവാസ് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ.

ആത്മഹത്യാഭീഷണി മുഴക്കിയപ്പോഴാണ് നാവസ് യുവതിയെ ഒരു അറബിയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തിയത്. സംശയം തോന്നിയ അറബി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് യുവതിയെ നാട്ടിലേക്കയക്കുകയായിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷവും നവാസിന്‌റെ ഭാഗത്ത് നിന്ന ഭീഷണി തുടര്‍ന്നു. മൂന്ന് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊന്നുകളയും എന്നായിരുന്നു ഭീഷണി. ഇതേ തുടര്‍ന്ന് യുവതി വിവരങ്ങള്‍ ഭര്‍ത്താവിനെ ധരിപ്പിക്കുകയായിരുന്നു. പിന്നീട് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+