Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതിഷേധിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി'; അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്

കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ സഹയാത്രികര്‍ ഉപദ്രവിച്ച സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി പെണ്‍കുട്ടിയുടെ അച്ഛന്‍. പ്രതികളെ പോലീസ് അറസ്റ്റു ചെയ്യാത്തത് സമ്മര്‍ദം കൊണ്ടാണെന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പപറഞ്ഞു. പോലീസ് അനാസ്ഥയ്‌ക്കെതിരെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്കു പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്താന്‍ ശ്രമിച്ച ദലിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഭീഷണിപ്പെടുത്തി എന്നും പിതാവ് ആരോപിച്ചു.പ്രതിഷേധം നടത്തിയാല്‍ കേസെടുക്കുമെന്നും അറസ്റ്റു ചെയ്ത് അകത്തിടും എന്നുമാണ് പോലീസ് ഭീഷണിപ്പെടുത്തുന്നത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലേ'' എന്നും പിതാവ് ചോദിക്കുന്നു.

സംഭവത്തിലെ കുറ്റക്കാരെ പോലീസിനു മനസിലായിട്ടുണ്ട് എന്നും അറസ്റ്റു ചെയ്യാത്തതാണെന്നും ദലിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി പറഞ്ഞു. അക്രമിയെന്നു സംശയിക്കുന്ന ഒരാളുടെ ചിത്രം പോലീസ് കാണിച്ചത് പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെയും പിതാവിന്റെയും ഇവരെ സഹായിക്കാന്‍ ശ്രമിക്കുന്നതിനിടെ മര്‍ദനമേറ്റ യുവാവിന്റെയും മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

woman

തൃശൂരുകാരായ പെണ്‍കുട്ടിയും പിതാവും തൃശൂര്‍ ഈസ്റ്റ് പോലീസിലാണ് പരാതി നല്‍കിയത് എങ്കിലും കേസ് അന്വേഷണം എറണാകുളത്തേക്കു മാറ്റി. സംഭവം നടന്നത് ഇടപ്പള്ളി മുതലാണ് എന്ന് പരിഗണിച്ചാണ് നടപടിയെന്ന് വിശദീകരിച്ചത്. എന്നാല്‍ ഇത് പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇതെന്നാണ് പെണ്‍കുട്ടിയുടെ പിതാവു പറയുന്നത്. ദലിതര്‍ക്കു നേരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ പോലീസ് ഒരു സഹായവും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് എറണാകുളം സൗത്തില്‍ നിന്നു ട്രെയിനില്‍ കയറിയ യുവതിക്കു നേരെ ഒപ്പം യാത്ര ചെയ്തിരുന്ന ചിലരുടെ ഭാഗത്തു നിന്നു മോശം അനുഭവം ഉണ്ടായത്. പിതാവിനോടു പരാതിപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അസഭ്യം പറഞ്ഞെന്നും വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് കൈയില്‍ പിടിക്കുകയും ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തുവെന്നും ഇതു ചോദ്യം ചെയ്ത മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിക്കുകയും അസഭ്യവാക്കുകള്‍ പറയുകയും ചെയ്‌തെന്നും പെണ്‍കുട്ടി പറയുന്നു.

ഏത് ലുക്കിലാണേലും നിങ്ങള് പൊളിയാണ്...പക്ഷേ ഇത് ശരിക്കും മത്സ്യകന്യക തന്നെ; നിമിഷയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ..

ഇടപ്പള്ളിയില്‍ വെച്ചു തന്നെ ഇവര്‍ ട്രെയിനിലുണ്ടായിരുന്ന ഗാര്‍ഡിനോട് സംഭവം പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തൃശൂര്‍ സ്റ്റേഷന്‍ എത്തുന്നതിന് മുമ്പു തന്നെ പ്രതികള്‍ വിവിധ സ്റ്റേഷനുകളില്‍ ഇറങ്ങിപ്പോയി. പിതാവും പെണ്‍കുട്ടിയും തൃശൂരില്‍ എത്തിയപ്പോഴാണ് പോലീസ് എത്തുന്നതും മൊഴിയെടുക്കുന്നതും. പ്രതികള്‍ ഇറങ്ങിപ്പോയ സ്റ്റേഷനുകളില്‍ സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. കേസ് അന്വേഷണത്തിന്റെ പുരോഗതി വിവരങ്ങള്‍ കൈമാറാന്‍ പോ ലീസ് തയാറാകണം എന്നാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ ആവശ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+