കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽ
കൊച്ചി: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം. തിരുവനന്തപുരം- മലപ്പുറം ബസിലാണ് സംഭവം നടന്നത്. കഴക്കൂട്ടത്തിൽ നിന്നാണ് യുവതി ബസ്സിൽ കയറിയത്.
ഇതിന് പിന്നാലെയാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. യുവതിയുടെ പരാതിയിൽ കണ്ടക്ടർ നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കണ്ടക്ടറുടെ സീറ്റിൽ വിളിച്ചിരുത്തിയ ശേഷമായിരുന്നു അതിക്രമം. ഇന്ന് രാവിലെ 6.30ന് തിരുവനന്തപുരം മംഗലപുരത്ത് വെച്ചായിരുന്നു സംഭവം. പറവൂരിൽ ചികിത്സയിൽ കഴിയുന്ന മകളുടെ അടുത്തേക്ക് പോവുകയായിരുന്നു യുവതി.
ഇവർ ആദ്യം ഇരുന്ന സീറ്റ് റിസർവേഷൻ സീറ്റാണ് എന്നുപറഞ്ഞ് ഇയാൾ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് ഇവരെ കണ്ടക്ടർ തന്റെ സീറ്റിൽ വിളിച്ചിരുത്തി. ഇതിന് പിന്നാലൊയാണ് യുവതിയോട് ഇയാൾ മോശമായി പെരുമാറിയത്.
കണ്ടക്ടറുടെ സീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ഇയാൾ യുവതിയുടെ സമീപത്ത് വന്നിരുന്ന് സ്ത്രീയെ കയറിപ്പിടിക്കുകയായിരു എന്നാണ് പരാതി. യുവതി ബസ്സിൽ വെച്ച് യുവതി ബഹളമുണ്ടാക്കി.
അപ്പോഴാണ് സംഭവം മറ്റ് യാത്രക്കാർ അറിയുന്നത്. ബസ് ആലുവയിൽ എത്തിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ 354 ,351 വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. പ്രതിയെ പോലീസ് ഉടൻ കോടതിയിൽ ഹാജരാക്കും.












Click it and Unblock the Notifications