Get Updates
Get notified of breaking news, exclusive insights, and must-see stories!

മാലാ പാര്‍വതിയുടെ മകനെതിരെ നിയമനടപടിയുമായി സീമ വിനീത്; ക്ഷമാപണത്തിന്‍റെ സ്ക്രീന്‍ഷോട്ടും പുറത്ത്

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സെക്സ് ചാറ്റ് നടത്തിയ സംഭവത്തില്‍
മാല പാർവതിയുടെ മകനെതിരെ ലൈംഗിക പീഡന കേസ് നല്‍കുമെന്ന് സീമ വിനീത്. അനന്തകൃഷ്ണന്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി തെളിവ് സഹിതം സീമ വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അനന്തകൃഷ്ണന്‍റെ ഭാഗത്ത് നിന്നും ക്ഷമാപണം ഉണ്ടായെങ്കിലും നിയമനടപിയുമയായി മുന്നോട്ട് പോകുമെന്നാണ് സീമ വ്യക്തമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അനന്തകൃഷ്ണന്‍ വാട്സാപ്പിലൂടെ നടത്തിയ ക്ഷമാപണത്തിന്‍റെ സ്ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം സീമ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. 'എന്റെ ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങളെ വേദനിപ്പിക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. എനിക്ക് ഒരിക്കലും അങ്ങനെ ഉദ്ദേശിച്ചിരുന്നില്ല. ദയവായി നിങ്ങൾ മനസ്സിലാക്കുമെന്ന് കരുതുന്നു'-എന്നായിരുന്നു അനന്ത കൃഷ്ണന്‍റെ സന്ദേശം.

malaa

എന്നാല്‍ ഈ ക്ഷമാപണം കൊണ്ട് കാര്യമില്ലെന്നാണ് സീമ വ്യക്തമാക്കുന്നത്. ഞാന്‍ അവരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് അവര്‍ പറയുന്നത്. കൂടാതെ, ഒരു വർഷമായി ഞാൻ അവരുടെ മകനുമായി ഒരു ബന്ധത്തിലായിരുന്നുവെന്നും മാള പാർവതി പറഞ്ഞു, വീണ്ടും ശരിയല്ല. ഞാനൊരിക്കലും അവനുമായി ഒരു ബന്ധത്തിലും ഏർപ്പെട്ടിട്ടില്ലെന്നും സീമ വ്യക്തമാക്കുന്നു.

അവരുടെ സ്ഥാനത്തുള്ള ഒരു സ്ത്രീക്ക് എങ്ങനെ ഇതുപോലെ പറയാൻ കഴിയുക? അങ്ങനെ പറയുന്നത് തെറ്റല്ലേ? മകനെ സംരക്ഷിക്കാനും സമ്മതത്തോടെ കാണാനും അവൾ അങ്ങനെ ചെയ്യുന്നില്ലേ? പരസ്പരം സമ്മതോടെ എന്ന് വരുത്തി തീർത്തി മകനെ സംരക്ഷിക്കാനുള്ള ശ്രമമല്ലേ അവർ നടത്തുന്നതെന്ന്. ഇക്കാര്യത്തില്‍ വ്യക്ത വരുത്തേണ്ടത് എന്‍റെ ആവശ്യമാണ് അതുകൊണ്ടാണ് കോടതിയില്‍ പോവുന്നതെന്നും സീമ പറയുന്നു.

ലൈംഗിക ആരോപണം വന്ന ഉടനെ മലാ പാര്‍വതി, സീമ വിനീതിനെ വിളിച്ച ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സീമയ്ക്ക് ഒരു വിഷമം ഉണ്ടായി എന്നറിഞ്ഞു, എന്റെ മകന്‍ കാരണം. ഞാനിപ്പോഴാണ് അറിയുന്നത്. എന്റെ സുഹൃത്തുക്കളാണ് വിളിച്ച് പറയുന്നത്. മുമ്പ് അനന്തുവിന് ഇത്തരത്തിലുള്ള ലൈംഗിക വൈകൃതമുണ്ടായിരുന്നു. ഇപ്പോള്‍ അവന്‍ സീരിയസായി കാര്യങ്ങള്‍ കാണുന്നുണ്ടെന്നുമായിരുന്നു ഫോണിലൂടെ മാലാ പാര്‍വതി വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+