Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തുവയസുകാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം; 41 കാരന് 142 വർഷം തടവ്

പത്തനംതിട്ട: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 41കാരന് 142 വര്‍ഷത്തെ തടവ് ശിക്ഷ. കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബു (ആനന്ദന്‍-41)നെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി അഞ്ചുലക്ഷം രൂപ പിഴയും ഒടുക്കണം.

പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണിന്റേതാണ് വിധി.വിവിധ വകുപ്പുകളിലായാണ് 142 വര്‍ഷത്തെ ശിക്ഷ. ഇത് ഒരുമിച്ചാകുമ്പോള്‍ 60 വര്‍ഷത്തെ കഠിനതടവാണ് അനുഭവിക്കേണ്ടത്. പിഴ നൽകിയില്ലെങ്കിൽ മൂന്ന് വർഷത്തെ അധികം അനുഭവിക്കണം.

court

2020 മുതലുള്ള ഒരു വര്‍ഷക്കാലയളവില്‍ വിവിധ ദിവസങ്ങളിലായാണ് പീഡനം നടന്നത്. കുട്ടിയുടെ പെരുമാറ്റവും രാത്രികാലങ്ങളില്‍ കരയുന്നതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരങ്ങൾ മാതാപിതാക്കൾ അറിഞ്ഞത്. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട അമ്മ ഭര്‍ത്താവിനെ വിവരം അറിയിക്കുകയാരുന്നു.

തുടർന്ന് മാതാപിതാക്കൾ കാര്യം തിരക്കിയതോടെയാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി പ്രിസിപ്പല്‍ പോക്സോ പ്രോസിക്യൂട്ടര്‍ അഡ്വ.ജയ്‌സണ്‍ മാത്യൂസ് ഹാജരായി.സാക്ഷിമൊഴികളും മെഡിക്കല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള മറ്റു തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു വിധി. തിരുവല്ല പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ക്രൂരമായി പീഡിപ്പിച്ചു, ഇരുമ്പ് ദണ്ഡ് കയറ്റി; ഡൽഹിയിൽ 10 വയസുകാരന് ദാരുണാന്ത്യം

ഡല്‍ഹിയില്‍ ക്രൂര പീഡനത്തിന് ഇരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന 10 വയസുകാരൻ മരിച്ചു. സുഹൃത്തുക്കൾ ലൈംഗിക പീഡനത്തിനിരയാക്കിയതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ലൈംഗിക പീഡനത്തെ തുടർന്നുണ്ടായ പരിക്കുകളാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ഡൽഹിയിലെ സീലംപൂർ മേഖലയിലാണ് സംഭവമുണ്ടായത്. സെപ്തംബർ 18ന് പ്രായപൂർത്തിയാകാത്ത മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്തു.

പ്രതിരോധിക്കാൻ ശ്രമിച്ച കുട്ടിയ ക്രൂരമായി മർദിച്ച പ്രതികൾ കുട്ടിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡും കയറ്റി. വീട്ടിൽ തിരിച്ചെത്തിയ വിദ്യാർഥി മാതാപിതാക്കളോട് വിവരം പറഞ്ഞിരുന്നില്ല. പരിക്ക് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർർ ചോദിച്ചപ്പോൾ സുഹൃത്തുക്കളുമായി വഴക്കിട്ടതാണ് എന്നായിരുന്നു മറുപടി. എന്നാൽ പിന്നീട് ആരോഗ്യ നില വഷളായതോടെ മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നില തീർത്തും വഷളായതിനെ തുടർന്ന് കുട്ടി ഇന്ന് രാവിലെ അന്തരിച്ചു. ലോക്‌നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് എത്തിയെങ്കിലും ഭയം കാരണം വീട്ടുകാർ കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചു.

പിന്നീട് നടത്തിയ കൗൺസിലിങ്ങിന് ശേഷമാണ് ഇവർ കേസ് നൽകാൻ തയ്യാറായത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സെക്ഷൻ 377 (പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങൾ), സെക്ഷൻ 34 എന്നി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടിയിലാകാത്ത മൂന്നാമത്തെ കുട്ടിക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.സ്ത്രീധന പീഡനത്തിൽ മനംനൊന്ത് ഡൽഹിയിൽ യുവതി ആത്മഹത്യ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+