കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎസ്എഫ് കോട്ടകള്‍ പൊളിച്ചു; കാലിക്കറ്റ് സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം

മലപ്പുറം ജില്ലയില്‍ എംഎസ്എഫ് തുടര്‍ച്ചയായി ഭരിക്കുന്ന അണ്‍എയ്ഡഡ് കോളേജുകളിലും എസ്എഫ്‌ഐ വലിയ മുന്നേറ്റം നടത്തി. ചില കോളേജുകളില്‍ കെഎസ്‌യുവിന് സ്ഥാനാര്‍ത്ഥികളില്ലായിരുന്നു.

  • By വരുണ്‍
Google Oneindia Malayalam News

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ വ്യാഴാഴ്ച്ച നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ചരിത്ര വിജയം. കഴിഞ്ഞ വര്‍ഷം വിജയിച്ച കോളേജുകളില്‍ വിജയം നിലനിര്‍ത്തിയതോടൊപ്പം പുതിയ കോളേജുകളും എസ്എഫ്‌ഐ പിടിച്ചടക്കി. ആകെ തെരഞ്ഞെടുപ്പ് നടന്ന 167 കോളേജുകളില്‍ 99ഉം എസ്എഫ്‌ഐ യൂണിയന്‍ നേടി.

മലപ്പുറം ജില്ലയില്‍ ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനായ എംഎസ്എഫ് തുടര്‍ച്ചയായി ഭരിക്കുന്ന അണ്‍എയ്ഡഡ് കോളേജുകളിലും എസ്എഫ്‌ഐ വലിയ മുന്നേറ്റം നടത്തി. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ സമ്പൂര്‍ണ വിജയമാണ് എസ്എഫ്‌ഐ നേടിയത്.

മിക്കയിടത്തും എംഎസ്എഫ്-കെഎസ്‌യു സഖ്യമാണ് എസ്എഫ്‌ഐക്ക് എതിരായുണ്ടായിരുന്നത്. ഈ സഖ്യത്തെ തകര്‍ത്താണ് എസ്എഫ്‌ഐ ചരിത്ര വിജയം നേടിയിരിക്കുന്നത്. ചില കോളേജുകളില്‍ കെഎസ്‌യുവിന് സ്ഥാനാര്‍ത്ഥികളില്ലായിരുന്നു.

സമ്പൂര്‍ണ്ണ വിജയം

സമ്പൂര്‍ണ്ണ വിജയം

മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, കോടഞ്ചേരി ഗവ. കോളേജ്, ചേളന്നൂര്‍ എസ്എന്‍ കോളേജ്, പേരാമ്പ്ര സികെജി കോളേജ്, വടകര എസ്എന്‍ കോളേജ്, മടപ്പള്ളി ഗവ. കോളജ്, മൊകേരി ഗവ.കോളേജ്, മുക്കം ഐഎച്ച്ആര്‍ഡി കോളേജ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ സമ്പൂര്‍ണ വിജയം നേടി.

എംഎസ്എഫിനെ തകര്‍ത്തു

എംഎസ്എഫിനെ തകര്‍ത്തു

വര്‍ഷങ്ങളായി എംഎസ്എഫ് ഭരിക്കുന്ന മുക്കം എംഎഎംഒ കോളേജില്‍ നാല് ജനറല്‍ സീറ്റുകളില്‍ വിജയിച്ചു. മമ്പാട് എംഇഎസ് കോളേജിലും ഇത്തവ എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചടക്കി.

എസ്ഫ്‌ഐ മുദ്രാവാക്യം

എസ്ഫ്‌ഐ മുദ്രാവാക്യം

വിദ്യാഭ്യാസത്തിന് മതനിരപേക്ഷ കലാലയങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആദ്യം തെരഞ്ഞെടുപ്പ് നടന്ന ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജില്‍ ഒമ്പത് ജനറല്‍ സീറ്റില്‍ ആറ് സീറ്റും നേടിയി.

കെഎസ്‌യു

കെഎസ്‌യു

ആറ് കോളേജുകളില്‍ മത്സരിക്കാന്‍ കെഎസ്യുവിന് സ്ഥാനാര്‍ഥികള്‍പോലുമുണ്ടായില്ല. മിക്കവാറും കോളേജുകളില്‍ കെഎസ്‌യു, എബിവിപി, എംഎസ്എഫ്, എഐഎസ്എഫ് സഖ്യമായാണ് മത്സരിച്ചത്.

എബിവിപി

എബിവിപി

എബിവിപിക്ക് മിക്കവാറും കോളേജുകളില്‍ സ്ഥാനാര്‍ഥികളില്ലായിരുന്നു. എംഎസ്എഫ് ഒരു കോളേജില്‍മാത്രമാണ് മത്സരിച്ചത്.

എസ്എഫ്‌ഐ മുന്നേറ്റം

എസ്എഫ്‌ഐ മുന്നേറ്റം

തൃശൂര്‍ കേരളവര്‍മ, പുല്ലൂറ്റ് കെകെടിഎം, പനമ്പിള്ളി ഗവ. കോളേജ്, എംഒസി അക്കിക്കാവ്, എസ്എന്‍ അഡ്വാന്‍സ്ഡ്, ഐഎച്ച്ആര്‍ഡി നാട്ടിക എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ തൂത്തുവാരി. പഴഞ്ഞി എംഡി കോളേജ്, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ്, ഗുരുവായൂര്‍ ശ്രീകൃഷ്ണ, കുട്ടനെല്ലൂര്‍ ഗവ. കോളേജ്, നാട്ടിക എസ്എന്‍, വടക്കാഞ്ചേരി വ്യാസ എന്‍എസ്എസ്, ഐഇഎസ് ചിറ്റിലപ്പിള്ളി, തരണനെല്ലൂര്‍ കോളേജ്, എംഇഎസ് അസ്മാബി, തുടങ്ങിയ കോളേജുകളില്‍ ഭൂരിപക്ഷം ജനറല്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. നാട്ടിക എസ്എന്‍ കോളേജില്‍ യൂണിയന്‍ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
SFI Achieve victory in calicut university college union election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X