കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിവേഴ്സിറ്റി കോളേജ് വീണ്ടും വിവാദത്തിലേക്ക്; വിദ്യാർത്ഥിനിയുടെ രാഖി പൊട്ടിക്കാൻ ശ്രമം, സസ്പെൻഷൻ!

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ ആധിപത്യമാണ് തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജിൽ എന്ന് പണ്ട് മുതൽ തന്നെ ആരോപണം ഉണ്ടായിരുന്നു. അത്തരം വിഷയങ്ങളിൽ മാറ്റമുണ്ടാകണമെന്ന് എസ്എഫ്ഐ സംസ്ഥാന -ജില്ലാ നേതൃത്വത്തിന് തീരുമാനമെടുക്കാൻ യൂണിറ്റ് നേതാവ് മറ്റൊരു എസ്എഫ്ഐ പ്രവർത്തകനെ തന്നെ കുത്തിപരിക്കേൽക്കേണ്ടി വന്നു.

<strong>മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ യെഡിയൂരപ്പയെ മാറ്റി നേതൃത്വം; നളിൻ കുമാർ കട്ടീൽ പുതിയ അധ്യക്ഷൻ</strong>മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ യെഡിയൂരപ്പയെ മാറ്റി നേതൃത്വം; നളിൻ കുമാർ കട്ടീൽ പുതിയ അധ്യക്ഷൻ

കോളേജിലെ വിദ്യാർത്ഥികൾ എന്നും എസ്എഫ്ഐക്ക് ഒപ്പമാണെന്നും തെറ്റ് തിരുത്തുമെന്നും പറഞ്ഞ് മാസങ്ങളേ ആയിട്ടുള്ളൂ. വീണ്ടും യൂണിവേഴ്സിറ്റി കോളേജിൽ വിവാദപരമായ സംഭവങ്ങൾ അരങ്ങേറുകയാണ്. രാഖി കെട്ടികൊണ്ട് കോളേജിലേക്ക് പോയ പെൺകുട്ടിയെ തടഞ്ഞ് നിർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

പ്രിൻസിപ്പലിന്റെ പ്രതികരണം

പ്രിൻസിപ്പലിന്റെ പ്രതികരണം

സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ചയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്. പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം കാര്യങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടി പ്രിൻസിപ്പലിന് നൽകിയ പരാതിയെ തുടർന്നാണ് സസ്പെൻഷൻ നടപടിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുമായി പ്രതികരിക്കാൻ പ്രിൻസിപ്പൽ സിസി ബാബു ഇതുവരെ തയ്യാറായിട്ടില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ്

ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ്

കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. പിജി വിദ്യാർ‌ത്ഥിനിയാണ് രാഖി കെട്ടി കോളേജിൽ എത്തിയത്. ഇത് എസ്എഫ്ഐ നേതാക്കളെ പ്രകോപിതരാക്കുകയായിരുന്നു. തുടർന്ന് പിജി ക്ലാസിൽ എത്തി ബഹളമുണ്ടാക്കുകയും വിദ്യാർത്ഥിനിയെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പ്രിൻസിപ്പലിന്റെ റൂമിന്റെ എതിർ വശത്ത്

പ്രിൻസിപ്പലിന്റെ റൂമിന്റെ എതിർ വശത്ത്

എന്നാൽ എസ്എഫ്ഐ നേതാക്കളുടെ ഭീഷണിക്ക് മുന്നിൽ വിദ്യാർത്ഥിനി തലകുനിച്ചില്ല. പെൺകുട്ടിയെ ഭീഷണിപ്പെടുത്താനായി നേതാക്കളിൽ ഒരാൾ ക്ലാസിലെ ജനൽ ചില്ല് തല്ലിപൊട്ടിച്ചെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പ്രിൻസിപ്പലിന്റെ റൂമിന് എതിർവശത്തുള്ള ബ്ലോക്കിലാണ് സംഭവം നടന്നത്. തുടർന്ന് വിദ്യാർത്ഥിനി രാഖി സ്വയം അഴിച്ച് വെച്ച് വസ്ത്രത്തിൽ ഒളിപ്പിച്ച് വെച്ചു.

രാഖി പിടിച്ച് വാങ്ങാനുള്ള ശ്രമം

രാഖി പിടിച്ച് വാങ്ങാനുള്ള ശ്രമം

ഇതോടെ നേതാക്കളുടെ രാഖി പിടിച്ച് വാങ്ങി നശിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. അധ്യാപകർ വന്നാണ് രംഗം ശാന്തമാക്കിയത്. അധ്യാപകർക്ക് മുന്നിൽ വെച്ച് തന്നെ ഭീഷണി മുഴക്കികൊണ്ടാണ് എസ്എഫ്ഐ നേതാക്കൾ പോയതെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. വിദ്യാർത്ഥിനി പരാതിയിൽ ഉറച്ച് നിന്നതോടെ അക്രമിക്കാൻ ശ്രമിച്ചു എന്ന കാരണത്തിന് എസ്എഫ്ഐ നേതാവിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.

കോളേജ് പഴയപടി

കോളേജ് പഴയപടി

എസ്എഫ്ഐ നേതാക്കൾ പ്രവർത്തകനെ കുത്തിയ സംഭവത്തിനു ശേഷം തെറ്റുകൾ തിരുത്തി മുന്നോട്ട് പോകും എന്ന നേതൃത്വത്തിന്റെ തീരുാമാനങ്ങളാണ് കോളേജഡ് യൂണിറ്റ് കമ്മറ്റി വീണ്ടും ലംഘിക്കുകന്നത്. പഴയത് പോലെ തന്നെ എസ്എഫ്ഐ കോളേജിന്റെ നേതൃത്വം ഏറ്റെടുത്ത സൂചനകളാണ് പുറത്ത് വരുന്നത്. കോളേജ് അധികൃതരും നേതാക്കളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുകയാണെന്നും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

English summary
SFI activist susupended for threatening student in University college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X