Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി ശ്രീനിവാസന്‍ തല്ല് വാങ്ങിയത് തന്തയ്ക്ക് വിളിച്ചിട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍

തിരുവന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിന് പങ്കെടുക്കാന്‍ എത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മര്‍ദിച്ചത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. എന്നാല്‍ ടിപി തല്ല് ചോദിച്ച് വാങ്ങിയതാണോ?

എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ തന്തയ്ക്ക് വിളിച്ചിട്ടാണ് കരണത്ത് അടി വാങ്ങിയത് എന്നാണ് പുതിയ ചര്‍ച്ചകള്‍. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ വിഎസ് ശ്യാംലാല്‍ ആണ് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ആസ്പതമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

1454053353-12241650-10154345361843136-4695408096602227556-n.jpg -

വിദ്യാഭ്യാസ സംഗമത്തിനെത്തിരെ പ്രക്ഷോപം ശക്തമാണെന്നറിഞ്ഞിട്ടും ടിപി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുഖ്യമന്ത്രിയ്ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദേശം പാലിച്ചിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്ന ടിപി എസ്എഫ്‌ഐ വിളപ്പില്‍ ഏരിയാ പ്രസിഡന്റ് ശരതിന്റെ തന്തയ്ക്ക് വിളിച്ചപ്പോഴാണ് മര്‍ദിച്ചത് എന്ന് പോലീസിന്റെ രഹസ്യന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് ശ്യാംലാല്‍ പോസ്റ്റില്‍ പറയുന്നുത്. ശ്യാംലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്

തന്തയില്ലാത്തവര്‍!!-------------------------നിങ്ങളെ ഒരാള്‍ 'തന്തയില്ലാത്തവന്‍' എന്നു വിളിച്ചാല്‍ എന്തു ചെയ്യും? ഞാനാണ...

Posted by VS Syamlal on Saturday, January 30, 2016

ശ്രീനിവാസനെ മര്‍ദിച്ച ശരതിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സത്യാവസ്ഥ അടിച്ച ശരതിനും അടിക്കൊണ്ട ശ്രീനിവാസനും മാത്രമേ അറിയൂ എന്നത് മറ്റൊരു സത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+