
'അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണത, ശക്തമായ നടപടി ഉണ്ടാകും'; മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് കൽപറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണത ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കും.
ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങളും സ്വാതന്ത്ര്യമുള്ള നാടാണ് കേരളമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിക്രമത്തെ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് വന്നു. സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം സംഭവങ്ങൾ സംഭവിക്കുന്നത്. സംഭവം വളരെ ഗൗരവമേറിയതാണ്. പോലീസ് നോക്കി നിൽക്കെയാണു സംഭവം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. രാഹുൽ ഗാന്ധി എം പിയുടെ സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റി.
കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചാണ് വലിയ അതിക്രമത്തിന് ഇടയാക്കിയത്. പ്രവർത്തകർ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷം ഉണ്ടായത്.
ഓഫീസ് ജീവനക്കാരനായ സ്റ്റാഫ് അഗസ്റ്റിന് പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം, ഓഫീസിലെ ഷട്ടറുകൾക്ക് അതിക്രമത്തിന് പിന്നാലെ കേടുപാടുകൾ സംഭവിച്ചു. ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഫര്‍ണ്ണിച്ചറുകളും സംഘർഷത്തിൽ തകര്‍ത്തു. കമ്പ്യൂട്ടറുകൾക്കും മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ട്. ഓഫീസിലെ പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, എസ് എഫ് ഐ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് ബഹളം വെയ്ച്ചു കൊണ്ടാണ് എത്തിയത്. സംഘർഷ സമയത്ത് എം പി യുടെ ഓഫീസിൽ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ ആണ് ഫര്ണിച്ചറുകള്അടക്കം പ്രവർത്തകർ തകർത്തത്.
രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചു തകർത്തു; ഓഫീസ് ജീവനക്കാർക്ക് പരിക്ക്
സംഭവത്തിൽ പ്രതികരിച്ച് ടി സിദ്ദീഖ് എം എൽ എ രംഗത്ത് വന്നു. എസ് എഫ് ഐ അക്രമത്തിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. എസ് എഫ് ഐയുടെ അക്രമം ഉണ്ടാകും എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും പൊലീസ് മതിയായ സുരക്ഷ ഒരുക്കിയില്ല എന്ന് ഡി സി സി പ്രസിഡന്റ് വ്യക്തമാക്കി. ഈ കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്.
അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
ഇക്കാര്യങ്ങൾ ഒന്നും പരിഗണിക്കാതെ ആണ് എസ് എഫ് ഐ പ്രവർത്തകർ ഇത്തരമൊരു അക്രമം നടത്തി മുന്നോട്ട് വന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുക മാത്രമാണ് രാഹുല്‍ ഗാന്ധി ചെയ്തത്. അതില്‍ കാര്യമില്ലെന്നും കാര്യക്ഷമമായി ഇടപെടണം എന്നുമാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്. എം പി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നില്ല എന്ന ആരോപണവും ഇടതു മുന്നണി വ്യക്തമാക്കിയിരുന്നു.