കാമ്പസുകളില്‍ ബിജെപി ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുകയാണെന്ന് എസ്എഫ്‌ഐ
തിരുവനന്തപുരം: കാമ്പസുകളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഗൗരവമേറിയതാണ്. വിവേചനം,രാജ്യദ്രോഹം, രാജ്യസ്‌നേഹം എന്നിവയുടെ പേരില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ബിജെപി സര്‍ക്കാര്‍ വന്നതിനുശേഷമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നുള്ള ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്.
രാജ്യത്തെ കാമ്പസുകളിലെല്ലാം ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞ് എസ്എഫ്‌ഐയും രംഗത്തെത്തി. രാജ്യത്ത് പേരു കേട്ട സര്‍വ്വകലാശാലകളിലെല്ലാം കാവി ഭീകരത നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അഴിമതികളും അനീതികളും ചൂണ്ടി കാണിക്കുന്നവരെ അടിച്ചമര്‍ത്താന്‍ നോക്കുകയാണ്.

അക്രമിച്ച് നിശബ്ദരാക്കാന്‍ നോക്കുന്ന സര്‍ക്കാരിന്റെ നീക്കം തങ്ങള്‍ അനുവദിച്ചു കൊടുക്കില്ലെന്നും എസ്എഫ്‌ഐ പറയുന്നു. ജെഎന്‍യു വിഷയത്തില്‍ എസ്എഫ്‌ഐയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ജെഎന്‍യു വിഷയത്തോടനുബന്ധിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ കാമ്പസുകളിലും രാജ്യസ്‌നേഹപരീക്ഷ നടത്തുന്നതാണ്.
രാജ്യസ്‌നേഹം അളക്കാനുള്ള ഈ പരീക്ഷയില്‍ ജയിക്കുന്നവര്‍ക്ക് രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ചുവന്ന റോസാപ്പൂക്കള്‍ ഉയര്‍ത്തിയാകും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പരിപാടികള്‍ നടക്കുക. തിങ്കളാഴ്ച ദില്ലിയില്‍ നടക്കുന്ന ചലോ ഡല്‍ഹി പ്രതിഷേധത്തിലും എസ്എഫ്‌ഐ പങ്കെടുക്കുന്നതാണ്.












Click it and Unblock the Notifications