കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഹ്റു കോളേജ് പ്രിൻസിപ്പാളിനെ വിടാതെ എസ്എഫ്ഐ; വ്യാജ പ്രചരണം, ഒപ്പം ഇടതുപക്ഷ യൂണിയനും!

  • By Desk
Google Oneindia Malayalam News

കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളേജ് മുൻ പ്രിൻസിപ്പലിനെ അപമാനിക്കാൻ ഇടതുപക്ഷ യൂണിയന്റെ ശ്രമം. എസ്എഫ്ഐ പ്രവർത്തകർ അവഹേളിച്ച പ്രിൻസിപ്പാളിനെതിരെയാണ് ഇടതുപക്ഷ യൂണിയനും രംഗത്ത് വന്നിരിക്കുന്നത്. ജീവനക്കാരിക്ക് പ്രിൻസിപ്പിലിന്റെ അനാസ്ഥമൂലം അവസാനമാസത്തെ ശമ്പളം ലഭിച്ചില്ലെന്നാ വ്യാജ പ്രചരണം അഴിച്ചുവിട്ടാണ് അപമാനിക്കാനുള്ള ശ്രമം നടക്കുന്നത്.

ലാബ് അസിസ്റ്റന്റ് ജോലിയിൽനിന്ന് വിരമിച്ച സതിക്ക് പ്രിൻസിപ്പിൽ പിവി പുഷ്പജയുടെ അനാസ്ഥമൂലം ശമ്പളം വൈകിയയെന്നാണ് ആരോപണം. പ്രിൻസിപ്പിലിന്റെ ഓഫിസിന് മുൻപിൽ സതിയും മക്കളും നിൽക്കുന്ന ചിത്രം സഹിതം പത്രമാധ്യമങ്ങളിൽ വാർത്തയും വന്നു. എന്നാൽ ഇടുപക്ഷ യൂണിയൻ നേതാവ് പറഞ്ഞിട്ടാണ് സതി അവിടെ എത്തിയതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

SFI

സതിയും പ്രിൻസിപ്പാളും തമ്മുള്ള ഫോൺ സംഭാഷണം മനോരമ ന്യൂസ് പുറത്ത് വിടുകയായിരുന്നു. പ്രിൻസിപ്പിലിനെ അവഹേളിച്ച എസ്എഫ്ഐ പ്രവർത്തകരായ മുഹമ്മദ് അനീസ്, എംപി പ്രവീൺ എന്നിവർക്ക് ഹാജർ ഇല്ലാതിരുന്നിട്ടും പരീക്ഷാ കൺട്രോളർ ഹാൾ ടിക്കറ്റ് അനുവദിച്ചിരുന്നു. പ്രിൻസിപ്പൽ നൽകിയ റിപ്പോർട്ട് മറി ക
ന്നായിരുന്നു ഇത്. ചട്ടം മറികടന്ന് വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് അനുവദിച്ച പരീക്ഷാ കൺട്രോളർ ഇല്ലാത്ത അധികാരം ഉപയോഗിച്ച് പ്രിന്സിപ്പലിനോട് വിശദീകരണം ചോദിച്ചതും വിവാദമായിട്ടുണ്ട്. അമ്പത്തിയൊന്ന് ശതമാനത്തിൽ താഴെ മാത്രം ഹാജരുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് മെഡിക്കൽ സര്‍ട്ടിഫിക്കറ്റ് കൂടി പരിഗണിച്ചാണ് പരീക്ഷ അനുമതി നൽകിയത്. എന്നാൽ സമാന സാഹചര്യത്തിലുള്ള മറ്റ് വിദ്യാർഥികളുടെ മെഡിക്കൽ സർട്ടിഫിക്കേറ്റ് അംഗീകരിച്ചില്ല. ഇതാണ് വിവാദത്തിന് വഴിവെച്ചത്.

English summary
SFI against Nehru college pricipal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X