കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐ മഹാരാജാസിലെ അഭിമന്യുവിനെ മറന്ന് പോയോ? ഒരേ കമ്പിൽ കൊടി കെട്ടി എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ കറുത്ത ഏട് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകം. ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരുന്നത്. എസ്എഫ്ഐ പ്രവർത്തകരായ വിനീത്, അർജുൻ എന്നിവർക്കും സംഭവത്തിൽ കുറ്റേറ്റിരുന്നു. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു.

എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് അക്രമി സംഘങ്ങളാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. മഹാരാജാസ് കോളേജിൽ എസ്എഫ്ഐ ചുവരെഴുതാൻ വച്ചിരുന്ന സ്ഥലത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ മുദ്രാവാക്യം എഴുതിയതാണ് തർക്കത്തിന് വഴിവെച്ചത്. ഇത് ചോദ്യം ചെയ്ത വിദ്യാർത്ഥികളെ ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. എനനാൽ ഇപ്പോൾ ഒരേ കമ്പിൽ കൊടികെട്ടി ആഘോഷിക്കുകയാണ് എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും കെഎസ്യുവും.

എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും ഒരേ കമ്പിൽ

എസ്എഫ്ഐയും ക്യാമ്പസ് ഫ്രണ്ടും ഒരേ കമ്പിൽ

തിരുവനന്തപുരം എജെ കോളേജ് ഓഫ് സയൻസ് ആന്റഅ ടെക്നോളജിയിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഒരേ കമ്പിൽ എസ്എഫ്ഐയുടെയും ക്യാമ്പസ് ഫ്രണ്ടിന്റെയും കെഎസ്യുവിന്റെയും കൊടി കെട്ടി പ്രകടനം നടത്തിയത്. പ്രകടനത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമത്തിൽ വൈറലാണ്. ഇതോടെ വലിയ വിമർശനങ്ങളാണ് പുറത്ത് നിന്ന് വരുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

എജെ കോളേജിന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം ഐഡിയിലാണ് വീഡിയോ പ്രചരിച്ചത്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷിന്റെ നാട്ടിലുള്ള ക്യാമ്പസ് കൂടിയാണിത്. എസ്എഫ്ഐയും കെൺസ്യും ക്യാമ്പസ് ഫ്രണ്ടും തമ്മിലാണ് കോളേജിൽ മത്സരം നടക്കുന്നത്. എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിനെ ക്രൂരമായി കൊലപ്പെടുത്തിയ ക്യാമ്പസ് ഫ്രണ്ടിന്റെ കൊടി എസ്എഫ്ഐയുടെ കൊടിക്കൊപ്പം കെട്ടിയത് വലിയ വിമർശനമാണ് ഉയരുന്നത്.

എസ്എഫ്ഐ മാപ്പ് പറയണം

എസ്എഫ്ഐ മാപ്പ് പറയണം


അഭിമന്യുവിനെ കൊലപ്പെടുത്തിയ വലത് തീവ്ര പ്രസ്ഥാനത്തിന്റെ കൂടെ കൊടി കെട്ടി ആഘോഷിക്കാൻ എസ്എഫ്ഐക്ക് ലേശമെങ്കിലും ഉളുപ്പുണ്ടോ എന്ന തരത്തിലാണ് വീഡിയോയ്ക്ക് കമന്റുകൾ വരുന്നത്. അഭിമന്യുവിനോട് അൽപ്പമെങ്കിലും ആദരവുണ്ടെങ്കിൽ എസ്എഫ്ഐ പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും എന്നാവശ്യപ്പെട്ട് എഐഎസ്എഫും രംഗത്ത് വന്നിട്ടുണ്ട്.

സസിടിവി ദൃശ്യങ്ങൾ

സസിടിവി ദൃശ്യങ്ങൾ

അതേസമയം അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി ജിസാല്‍ റസാഖ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നത്. ദൃശ്യങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളിയ കീഴ്‌ക്കോടതി വിധിക്കെതിരെ ജിസാല്‍ റസാഖ് കോടതിയെ സമീപിക്കുകയായി.

മുഖ്യപ്രതി മുഹമ്മദ്...


എസ്ആര്‍വി ക്രോസ് റോഡിലെ സിലോണ്‍ ബേക്ക് ഹൗസ്, പെട്രോള്‍ പമ്പ്, കോര്‍പറേറ്റ് എഡ്യുക്കേറ്റര്‍ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ ചിലതില്‍ അക്രമികളുടെ ദൃശ്യങ്ങളുമുണ്ട്. ഇതിന്റെ പകർപ്പ് വേണമെന്നായിരുന്നു ജിസാല്‍ ആവശ്യപ്പെട്ടത്. പ്രതിയുടെ ആവശ്യം അംഗീകരിച്ച കോടതി ദൃശ്യങ്ങൾ നൽകാൻ നിർദേശിക്കുകയായിരുന്നു. കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനുമായ മുഹമ്മദ് ആണ് കേസിലെ ഒന്നാം പ്രതി. മുഹമ്മദ് ഗൂാഢലോചന നടത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കുറ്റപത്രം.

English summary
SFI and campus front with flag in the same stick
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X