Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപക്ഷ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചു; 2 പേര്‍ക്ക് പരിക്ക്

ആക്രമണത്തില്‍ സ്‌റ്റേഷനിലെ സിസിടിവി കാമറകളും ജനല്‍ ചില്ലുകളും തകര്‍ന്നു. അതിനിടെ ഇതുവഴി കടന്നു പോയ മണിമല പോലീസ് സ്‌റ്റേഷനിലെ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

കോട്ടയം: പോലീസ് സ്‌റ്റേഷന് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ ആക്രമണം. പൊന്‍കുന്നം പോലീസ് സ്‌റ്റേഷന് നേരെയാണ് ഇതുപക്ഷ യുവജന-വിദ്യാര്‍ത്ഥി സംഘടനകളുടെ ആക്രമണമുണ്ടായത്. പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിനിടെയായിരുന്നു ആക്രമണം.

'വിദ്യാലയങ്ങള്‍ ആയുധപ്പുരകളാക്കരുത്' എന്ന മുദ്രവാക്യമുയര്‍ത്തി പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂളിലേക്ക് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ചേര്‍ന്ന് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പൊന്‍കുന്നം ശാന്തി ആശുപത്രിക്ക് മുന്‍പില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് സിപിഎം ജില്ല സെക്രട്ടറി വിഎന്‍ വാസന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

Kottayam

എന്നാല്‍ പരിപാടി കഴിഞ്ഞ് പിരിഞ്ഞുപോകുകയായിരുന്ന പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഉപരോധത്തിനിടെ പ്രവര്‍ത്തകര്‍ പോലീസ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ സ്‌റ്റേഷനിലെ സിസിടിവി കാമറകളും ജനല്‍ ചില്ലുകളും തകര്‍ന്നു. അതിനിടെ ഇതുവഴി കടന്നു പോയ മണിമല പോലീസ് സ്‌റ്റേഷനിലെ വാഹനം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ ഒരു വനിത പോലീസ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+