കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ പ്രസിഡണ്ട് ജെയ്ക്കിനെ വലിച്ചൊട്ടിച്ച് പെണ്‍കുട്ടികള്‍.. സഖാവ് മാരക തോല്‍വിയെന്ന് നാട്ടുകാർ!

  • By Kishor
Google Oneindia Malayalam News

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ അഡ്വ ജയശങ്കറിനെതിരെ കത്തിക്കയറിയ എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി കിട്ടിയിരുന്നു. ചോദിച്ചതിന് ഒന്നും ഉത്തരം പറഞ്ഞില്ലെങ്കിലും ജയശങ്കറിനെ നാല് പറഞ്ഞത് ഏവര്‍ക്കും രസിച്ചു എന്നത് തന്നെ കാരണം. എന്നാല്‍ യൂണിവേഴ്‌സിറ്റി കൊളജ് വിവാദത്തില്‍ ജെയ്ക്ക് സി തോമസിന്റെ പ്രതികരണം തരംതാണുപോയി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Read Also: അതേടാ വെടിയാണ്, വെടി എന്ന് കേട്ടാല്‍ വിറയ്ക്കുന്നോരല്ല ഞങ്ങള്‍; എസ്എഫ്‌ഐക്ക് അരുന്ധതിയുടെ വെല്ലുവിളി

യൂണിവേഴ്‌സിറ്റി കോളജില്‍ എസ് എഫ് മോറല്‍ പോലീസായോ എന്ന് ചോദിച്ച് ഏഷ്യാനെറ്റില്‍ വിനു വി ജോണ്‍ നയിച്ച ചര്‍ച്ചയിലാണ് പരാതിക്കാരായ പെണ്‍കുട്ടികള്‍ ജെയ്ക്കിനെ ഉത്തരം മുട്ടിച്ചത്. പരാതിക്കാര്‍ക്കെതിരെ പതിവ് പോലെ അനാശാസ്യമെന്ന ആരോപണം ഉന്നയിച്ച എസ് എഫ് ഐ നേതാവിന് പെണ്‍കുട്ടികളുടെ മറുചോദ്യത്തില്‍ ഉത്തരം മുട്ടി. നാണമുണ്ടോ സഖാവേ എന്ന് ജെയ്ക്കിനോടും ജെയ്ക്കിന്റെ സംഘടനയോടും ചോദിച്ച് പലരും രംഗത്തെത്തിക്കഴിഞ്ഞു.

രശ്മി നായരുടെ വക കളിയാക്കല്‍

രശ്മി നായരുടെ വക കളിയാക്കല്‍

ജാനകി: ഞങ്ങളെ എന്തിനാ തല്ലിയത്?
ജെയ്ക്ക്: ചോരച്ചാലുകള്‍ നീന്തിക്കയറിയ ചരിത്രമുള്ള എസ് എഫ് ഐ.. ബ്ലാ ബ്ലാ ബ്ലാ
ജാനകി: നമ്മളിപ്പോ ഇവിടുത്തെ കാര്യമാണ് സംസാരിക്കുന്നത്.
ജെയ്ക്ക്: യൂണിവേഴ്സിറ്റി കോളേജില്‍ ഇന്നലെ നടന്ന...
ജാനകി: അപ്പൊ ഞങ്ങളെ എന്തിനാ തല്ലിയത്?
ജെയ്ക്ക്: അതുപിന്നെ സൈമണ്‍ ബ്രിട്ടോ.... ചോരച്ചാലുകള്‍.. ചരിത്രം പറഞ്ഞാല്‍... എന്ത് മാരക തോല്‍വിയാനെന്റിഷ്ടാ - ഫേസ്ബുക്കില്‍ രശ്മി നായര്‍ എസ് എഫ് ഐ പ്രസിഡണ്ടിനെ കളിയാക്കിയിട്ട പോസ്റ്റാണ്. ഇഷ്ടം പോലെ പോസ്റ്റുകളില്‍ ഒരെണ്ണം. ഇനി ന്യൂസ് അവര്‍ ചര്‍ച്ചയിലേക്ക്.

എന്താണ് സത്യത്തില്‍ നടന്നത്

എന്താണ് സത്യത്തില്‍ നടന്നത്

അന്ന് എന്താണ് സംഭവിച്ചത് എന്ന് പരാതിക്കാരില്‍ ഒരാളായ അസ്മിത വിശദമായി പറഞ്ഞു. നാടകം കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കൂടെയുണ്ടായിരുന്ന ജിജീഷിനെ എസ് എഫ് ഐയുടെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത്. ജിജീഷിനെ പത്ത് പതിനഞ്ച് പേര്‍ ചേര്‍ന്ന് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. ആരും പിടിച്ചുമാറ്റാന്‍ പോലും നിന്നില്ല. തടയാന്‍ ശ്രമിക്കുന്നതിനിടെ ഞങ്ങളെയും തല്ലി. പച്ചത്തെറി വിളിച്ചു.

എസ് എഫ് ഐക്കാര്‍ തന്നെ

എസ് എഫ് ഐക്കാര്‍ തന്നെ

തങ്ങളുടെ കൂട്ടത്തില്‍ നിന്നും ജിജീഷിനെ പിടിച്ചുകൊണ്ടുപോയതും തല്ലിയതും എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്നെയാണ് എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സൂര്യഗായത്രിയും പറഞ്ഞു. സൂര്യഗായത്രിയും എസ് എഫ് ഐ പ്രവര്‍ത്തകയാണ്. കൂട്ടത്തിലുണ്ടായിരുന്ന ഷബാന എന്നെ അടിച്ചു. തലയ്ക്ക് അടിച്ചു. ആണ്‍കുട്ടികള്‍ നെഞ്ചില്‍ പിടിച്ചിട്ടാണ് അടിച്ചത്. താനൊരു എസ് എഫ് ഐ മെമ്പറായിട്ട് കൂടി ഇങ്ങനെ നടന്നു എന്നാണ് സൂര്യഗായത്രി പറഞ്ഞത്.

അടിവസ്ത്രം കണ്ടതിന് പോലും ചര്‍ച്ച

അടിവസ്ത്രം കണ്ടതിന് പോലും ചര്‍ച്ച

താന്‍ ധരിച്ചിരിക്കുന്ന അടിവസ്ത്രം പുറത്ത് കാണാം എന്നതിന്റെ പേരില്‍ എസ് എഫ് ഐ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് കമ്മിറ്റി കൂടിയിരുന്നു. ഇത് പറഞ്ഞ് എന്നെ അടച്ചിട്ട മുറിയില്‍ ചോദ്യം ചെയ്ത് സെക്ഷ്വല്‍ ഹരാസ്‌മെന്റ് നടത്തിയിരുന്നു. ഇതേക്കുറിച്ച് താന്‍ എച്ച് ഒ ഡിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ ദേഷ്യം തീര്‍ത്തതാണ്. അടികൊണ്ട ജിജീഷിനോട് അടിച്ചവര്‍ പറഞ്ഞിരുന്നു, നിന്നെ അടിക്കാന്‍ കാരണം ഈ പെണ്‍കുട്ടികളുടെ കൂടെ നടന്നത് കൊണ്ടാണ്. ഇവര്‍ രണ്ടുപേരും പോക്ക് കേസാണ്. - സൂര്യഗായത്രി പറഞ്ഞു.

ഇത് എസ് എഫ് ഐയുടെ സ്ഥിരം നമ്പര്‍

ഇത് എസ് എഫ് ഐയുടെ സ്ഥിരം നമ്പര്‍

ആണ്‍കുട്ടികള്‍ പ്രതികരിച്ചാല്‍ അവരെ കഞ്ചാവ് കേസ് ആക്കുക. പെണ്‍കുട്ടികള്‍ പ്രതികരിച്ചാല്‍ അവരെ അനാശാസ്യക്കാരാക്കുക. ഇത് എസ് എഫ് ഐയുടെ സ്ഥിരം പരിപാടിയാണ്. ഞാനൊരു എസ് എഫ് ഐക്കാരിയാണ്. അതുകൊണ്ട് എനിക്കിതിനുള്ളിലെ കാര്യങ്ങള്‍ അറിയാം. യൂണിവേഴ്‌സിറ്റി കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാണിച്ച ഫാസിസത്തെ എസ് എഫ് ഐ ചോദ്യം ചെയ്യണം - ഇതായിരുന്നു സൂര്യഗായത്രി ആവശ്യപ്പെട്ടത്.

ന്യായീകരിക്കാന്‍ ശ്രമിച്ച് ജെയ്ക്ക് സി തോമസ്

ന്യായീകരിക്കാന്‍ ശ്രമിച്ച് ജെയ്ക്ക് സി തോമസ്

ഏഷ്യാനെറ്റില്‍ വിനു വി ജോണ്‍ നയിച്ച ചര്‍ച്ചയില്‍ എസ് എഫ് ഐക്ക് വേണ്ടി എത്തിയത് സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസാണ്. യൂണിവേഴ്‌സിറ്റി ക്യാംപസില്‍ നടന്ന സദാചാര ഗുണ്ടായിസത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു ജെയ്ക്ക് സി തോമസിന്റെ പ്രതികരണം. കാമ്പസിനകത്തെ പ്രശ്‌നമല്ല മറ്റ് പലതും പറഞ്ഞ് സമയം കളയാനും തടിയൂരാനുമായിരുന്നു തുടക്കം മുതലേ ജെയ്ക്കിന്റെ ശ്രമം.

എസ് എഫ് ഐയുടെ വാദം ഇങ്ങനെ

എസ് എഫ് ഐയുടെ വാദം ഇങ്ങനെ

യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയല്ലാത്ത ഒരു തൃശൂര്‍ സ്വദേശിയായ ചെറുപ്പക്കാരന് അടികിട്ടാനുണ്ടായ സംഭവം നടന്നത് നാടകം നടക്കുന്നിടത്തല്ല മൂന്നാം വര്‍ഷ ക്ലാസ് മുറിയിലാണ് എന്നായിരുന്നു എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് ജെയ്ക്ക് സി തോമസ് പറഞ്ഞത്. ഇതേ ക്ലാസില്‍ പഠിക്കുന്ന മറ്റൊരു പെണ്‍കുട്ടിയെ മര്‍ദ്ദനമേറ്റ ജിജീഷ് അസഭ്യം പറഞ്ഞു എന്നും ഇത് ചോദ്യം ചെയ്താണ് സംഘര്‍ഷമുണ്ടായതെന്നുമാണ് ജെയ്ക്ക് പറഞ്ഞത്.

ഏതാണാ ക്ലാസ് മുറി

ഏതാണാ ക്ലാസ് മുറി

വളരെ കഷ്ടപ്പെട്ടാണ് ജേക്കിന്റെ വാദം പെണ്‍കുട്ടികള്‍ കേട്ടത്. അവര്‍ തുടര്‍ന്ന് ചോദിച്ചത് ഇതാണ് - ഏത് ക്ലാസ് മുറിയില്‍ നിന്നാണ് ഞങ്ങളെ പുറത്തിറക്കിയത്. അതൊന്ന് പറയൂ. ഞങ്ങളെ കണ്ടു എന്ന് പരാതി പറഞ്ഞ പെണ്‍കുട്ടി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് പഠിക്കുന്നത്. സംഭവം നടന്നു എന്ന് ഇവര്‍ പറയുന്നത് പൊളിറ്റിക്‌സ് ക്ലാസിലും. ഈ പറയുന്ന ക്ലാസ് നാടകം നടക്കുന്നതിനടുത്ത് എല്ലാവര്‍ക്കും കാണാവുന്ന ക്ലാസ് മുറിയാണ് - ഇവിടെയാണോ ഞങ്ങള്‍ അശ്ലീലം കാണിക്കാന്‍ പോയി എന്ന് പറയുന്നത് - ജേക്കിന് ഉത്തരം മുട്ടിപ്പോയി.

ക്ലാസ് മുറിയില്‍ പോയിട്ട് പോലുമില്ല

ക്ലാസ് മുറിയില്‍ പോയിട്ട് പോലുമില്ല

ഞങ്ങള്‍ ഒരു ക്ലാസ് മുറിയിലും പോയിട്ടില്ല. ഞങ്ങള്‍ സ്‌റ്റേജിലാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ സ്റ്റേജില്‍ ഇരിക്കുന്നതും എസ് എഫ് ഐക്കാര്‍ വന്ന് ജിജീഷിനെ പിടിച്ചുകൊണ്ട് പോകുന്നതും കണ്ട കുട്ടികളുണ്ട്. ഞങ്ങള്‍ സ്‌റ്റേജില്‍ ഉണ്ടായിരുന്നത് കണ്ടിട്ടുള്ള പെണ്‍കുട്ടികളുടെ വോയിസ് റെക്കോര്‍ഡ് എന്റെ കയ്യിലുണ്ട്. - പരാതിക്കാരായ പെണ്‍കുട്ടികളില്‍ ഒരാളായ സൂര്യ ഗായത്രി പറഞ്ഞു. എന്നാല്‍ പേര് പുറത്ത് പറയരുതെന്ന് എസ് എഫ് ഐയെ പേടിച്ച് അവര്‍ പറയുകയാണ്.

ആദ്യമായിട്ടാണോ സഖാവേ

ആദ്യമായിട്ടാണോ സഖാവേ

യൂണിവേഴ്‌സിറ്റി കോളജില്‍ നിങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ നിങ്ങള്‍ ഇതേ പെണ്ണുകേസും ഇതേ കഞ്ചാവ് കേസും വെക്കുന്നത് ആദ്യമായിട്ടാണോ. രണ്ട് വര്‍ഷം മുമ്പ് ജംഷീനയെയും മണികണ്ഠന്‍ ചേട്ടനെയും നിങ്ങള്‍ ഇതേപോലെ ആക്രമിച്ചത്. എട്ട് പെണ്‍കുട്ടികള്‍ എസ് എഫ് ഐക്കെതിരെ പരാതി കൊടുത്തപ്പോള്‍ എട്ട് പെണ്‍കുട്ടികള്‍ ഒരു ക്ലാസ് മുറിയില്‍ ഇരുന്ന് അനാശാസ്യം ചെയ്തു എന്ന് പറഞ്ഞവരാണ് നിങ്ങള്‍.

ജെയ്ക്ക് നിരാശപ്പെടുത്തിയെന്ന് ലാസര്‍ ഷൈന്‍

ജെയ്ക്ക് നിരാശപ്പെടുത്തിയെന്ന് ലാസര്‍ ഷൈന്‍

ഇരകളാക്കപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ പറയുന്ന കാര്യം മുഖവിലയ്‌ക്കെടുക്കാന്‍ പോലും എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ടായ ജെയ്ക്ക് സി തോമസ് തുനിയുന്നില്ല എന്നതില്‍ നിരാശ തോന്നുന്നു എന്നാണ് എഴുത്തുകാരനായ ലാസര്‍ ഷൈന്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അവരോട് വിവരം അന്വേഷിക്കാനോ സംസാരിക്കാനോ പോലും എസ് എഫ് നേതൃത്വം തയ്യാറാകുന്നില്ല. ഇതല്ല ആളുകള്‍ പ്രതീക്ഷിക്കുന്നത്.

സഖാവേ കെട്ടുകഥ പറയരുത്

സഖാവേ കെട്ടുകഥ പറയരുത്

യൂണിവേഴ്‌സിറ്റി കോളജിലെ പൊളിറ്റിക്‌സ് ക്ലാസിനകത്ത് വെച്ച് അടി കിട്ടിയത് ദൗര്‍ഭാഗ്യകരമാണ് എന്ന് ജെയ്ക്ക് പ്രസ്താവന നടത്തിയതും സൂര്യാഗായത്രി ഇടപെട്ടു. സഖാവേ ക്ലാസിനകത്തല്ല അടിയുണ്ടായത്. മോളേ ഞാന്‍ പറയട്ടെ എന്നായിരുന്നു ജെയ്ക്കിന്റെ ദുര്‍ബലമായ മറുപടി. സഖാവേ പിന്നെയും പിന്നെയും കെട്ടുകഥ പറയരുത് എന്ന് പെണ്‍കുട്ടികളും ജെയ്ക്ക് സി തോമസിനോട് പറഞ്ഞു.

 ആ പെണ്‍കുട്ടികളെ അപമാനിക്കരുത്

ആ പെണ്‍കുട്ടികളെ അപമാനിക്കരുത്

ജെയ്‌ക്കേ ആ പെണ്‍കുട്ടികളെ അപമാനിക്കരുത് എന്ന് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ ലാസര്‍ ഷൈന്‍ പല തവണ വിളിച്ചുപറഞ്ഞു. എന്നാല്‍ നിങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടില്ലേ ഞാന്‍ പറയുന്നത് നിങ്ങളും കേള്‍ക്കണം അതാണ് ജനാധിപത്യമായ മര്യാദ എന്ന തരത്തിലായിരുന്നു ജെയ്ക്ക് സി തോമസിന്റെ മറുപടി. കുട്ടികളെ അപമാനിക്കരുത് എന്ന് മാത്രമാണ് അപ്പോഴും ലാസര്‍ ഷൈന്‍ പറഞ്ഞത്.

 രോഷാകുലനായി ജെയ്ക്ക്

രോഷാകുലനായി ജെയ്ക്ക്

എനിക്കെന്റെ സംഘടനയുടെ അഭിപ്രായം പറയണം. നിങ്ങള്‍ പറയുന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ ഇരുന്ന് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ കണ്ടാല്‍ മതിയല്ലോ. സ്റ്റുഡിയോയില്‍ വരണ്ട കാര്യമുണ്ടോ. നിങ്ങള്‍ വെറുതെ കഥാകാരന്‍ എന്നൊക്കെ പറഞ്ഞ് കഥയറിയാതെ കാര്യം പറയരുത്. ജെയ്ക്ക് പറയുന്ന കാര്യത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ട് എന്ന പെണ്‍കുട്ടികളുടെ പ്രതിഷേധം പോലും എസ് എഫ് ഐ നേതാവ് കൂട്ടാക്കാന്‍ തയ്യാറായില്ല.

ഞങ്ങളെ തല്ലിയത് എന്തിന്

ഞങ്ങളെ തല്ലിയത് എന്തിന്

യൂണിവേഴ്‌സിറ്റി കോളജില്‍ ഞങ്ങളെ എന്തിനാണ് തല്ലിയത് എന്ന ചോദ്യമാണ് പെണ്‍കുട്ടികള്‍ ചോദിച്ചത്. അതിന് മറുപടി പറയാന്‍ ജെയ്ക്ക് സി തോമസ് തയ്യാറായുമില്ല. കേരള സമൂഹം നിങ്ങളോട് ചോദിക്കുന്നത് ഇത് തന്നെയാണ് എന്ന് ലാസര്‍ ഷൈനും പറഞ്ഞു. എന്നാല്‍ മറ്റ് പല വിഷയങ്ങളും പറഞ്ഞ് ഉരുണ്ടുകളിക്കുകയാണ് ജെയ്ക്ക് സി തോമസ് ചെയ്തത്.

English summary
Is SFI turns moral police in university college? Asianet news hour discussion and social media reactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X