കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരെ നിലത്തിട്ടടിച്ച് എസ്എഫ്‌ഐ; ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പാളി, സിസിടിവി ചതിച്ചു

എസ്എഫ്‌ഐ സംഘത്തിലെ ഒരാള്‍ പോലീസുകാരനെ നെഞ്ചില്‍ പിടിച്ചു തള്ളിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തൊടുപുഴ: പോലീസ് സ്‌റ്റേഷന് മുന്നില്‍ വച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുകാരെ തല്ലിച്ചതച്ചു. എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറി എംഎസ് ശരത്തിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് എഎസ്‌ഐ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായുണ്ടായ വാഗ്വാദം പരിഹരിക്കാന്‍ ഇടപെട്ടതായിരുന്നു പോലീസ്.

മൂന്ന് പോലീസുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവം അറിഞ്ഞ് വിവരം തിരക്കിയ മാധ്യമപ്രവര്‍ത്തകരോട് അങ്ങനെ ഒന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. പക്ഷേ, പോലീസ് സ്‌റ്റേഷന് മുമ്പില്‍ നഗരസഭ സ്ഥാപിച്ച സിസിടിവിയില്‍ എല്ലാം പതിഞ്ഞിരുന്നു. ഇതോടെ കേസ് ഒതുക്കാനുള്ള ശ്രമം പാളിയെന്നാണ് ആരോപണം.

ആക്രമണത്തിന്റെ വീഡിയോ

ആക്രമണത്തിന്റെ വീഡിയോ

ആക്രമണത്തിന്റെ വീഡിയോ പുറത്തായതിനെ തുടര്‍ന്ന് പോലീസ് തലപ്പത്തുനിന്ന് അടിയന്തര ഇടപെടലുണ്ടായി. പിന്നീട് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

ഏഴ് പേര്‍ക്കെതിരേ കേസ്

ഏഴ് പേര്‍ക്കെതിരേ കേസ്

കണ്ടാലറിയാകുന്ന ഏഴ് പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. പോലീസ് സ്‌റ്റേഷന്റെ തൊട്ടുമുമ്പില്‍ വച്ചാണ് പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റത്.

ബസ് സ്റ്റാന്റിലെ അടിപിടി

ബസ് സ്റ്റാന്റിലെ അടിപിടി

ബുധനാഴ്ച വൈകീട്ട് സ്വകാര്യ ബസ് സ്റ്റാന്റില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

20ഓളം പേര്‍ എത്തി

20ഓളം പേര്‍ എത്തി

സംഭവത്തില്‍പ്പെട്ട തൊടുപുഴ ഐഎച്ച്ആര്‍ഡി കോളജിലെ വിദ്യാര്‍ഥികള്‍ പോലീസ് സ്‌റ്റേഷന്റെ കവാടത്തിന് മുമ്പില്‍ നില്‍ക്കുമ്പോഴാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയത്. 20ഓളം പേരാണ് എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉന്തും തള്ളുമുണ്ടായി

ഉന്തും തള്ളുമുണ്ടായി

ഇവര്‍ തമ്മില്‍ വാഗ്വാദമുണ്ടാവുകയും കാര്യങ്ങള്‍ ഉന്തും തള്ളിലുമെത്തുകയും ചെയ്തു. ഈ സമയമാണ് പോലീസ് ഇടപെട്ടത്. സംഘര്‍ഷം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.

 എഎസ്‌ഐയെ ഇടിച്ചു

എഎസ്‌ഐയെ ഇടിച്ചു

ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞുവച്ച് പോലീസുകാരെ ഭീഷണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസുകാരനെ തള്ളിയിട്ട സംഘം കൂട്ടത്തോടെ മര്‍ദ്ദിക്കുകയും ചെയ്തു. സംഘത്തിലെ ഒരു യുവാവ് എഎസ്‌ഐയെ ശക്തമായി ഇടിക്കുകയും ചെയ്തു.

ബൈക്കിന് മുന്നിലേക്ക് വീണു

ബൈക്കിന് മുന്നിലേക്ക് വീണു

ഈസമയം അതുവഴി വന്ന ബൈക്കിന് മുന്നിലേക്കാണ് പോലീസുകാരന്‍ വീണത്. മറ്റൊരു പോലീസുകാരന് നേരെയും കൈയേറ്റമുണ്ടായി. പിന്നീട് സംഘം മടങ്ങുകയായിരുന്നു.

ആര്‍ക്കും മര്‍ദ്ദമേറ്റില്ലത്രെ

ആര്‍ക്കും മര്‍ദ്ദമേറ്റില്ലത്രെ

വിവരമറിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ആര്‍ക്കും മര്‍ദ്ദമേറ്റില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. കേസ് ഒതുക്കാനുള്ള ശ്രമം നടന്നുവെന്ന സൂചനയാണ് ആദ്യം ലഭിച്ചത്.

സിസിടിവി ചതിച്ചു

സിസിടിവി ചതിച്ചു

എന്നാല്‍ പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് പോലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരായി. കണ്ടാലറിയാവുന്ന ഏഴ് പേര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നെഞ്ചില്‍ പിടിച്ചു തള്ളി

നെഞ്ചില്‍ പിടിച്ചു തള്ളി

എസ്എഫ്‌ഐ സംഘത്തിലെ ഒരാള്‍ പോലീസുകാരനെ നെഞ്ചില്‍ പിടിച്ചു തള്ളിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെയാണ് കേസ് ഒതുക്കാനുള്ള ശ്രമം പരാജയപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

English summary
SFI attacked on Police Officers at Thodupuzha Police stattion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X