Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി ശ്രീനിവാസന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം... മുഖത്തടിച്ചു; എസ്എഫ്‌ഐ അപലപിച്ചു

തിരുവനന്തപുരം: കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരെ എസ്എഫ്‌ഐയുടെ സമരം അക്രമാസക്തമായി. മുന്‍ ഇന്ത്യന്‍ അംബാസഡറും വിദേശകാര്യ വിദഗ്ധനും ആയ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ ടിപി ശ്രീനിവാസന്‍ നിലത്ത് വീണു.

രാവിലെ മുതല്‍ തന്നെ കോവളത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായിരുന്നു. പരിപാടി നടക്കുന്ന ഹോട്ടലിലേയ്ക്ക് ആരേയും കടത്തി വിട്ടിരുന്നില്ല. ഇതിനിടയിലാണ് ടിപി ശ്രീനിവാസന്‍ അവിടെ എത്തുന്നത്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധ്യക്ഷനാണ് ടിപി ശ്രീനിവാസന്‍.

TP Sreenivasan

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അതിഥികളെ സ്വീകരിയ്ക്കാന്‍ വേണ്ടിയായിരുന്നു ടിപി ശ്രീനിവാസന്‍ പുറത്തിറങ്ങിയത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് മടങ്ങുമ്പോഴാണ് അദ്ദേഹത്തിന് മര്‍ദ്ദനമേറ്റത്.

ആദ്യം ആദ്ദേഹത്തിന്റെ തലയ്ക്കാണ് ഒരു വിദ്യാര്‍ത്ഥി അടിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഒരു വിധത്തില്‍ പുറത്തെത്തി നില്‍ക്കുമ്പോഴാണ് ഒരു പ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. അടികിട്ടി അദ്ദേഹം നിലത്ത് വീണു. ഈ സമയം പോലീസുകാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു.

എസ്എഫ്‌ഐയുടെ ഭാഗത്ത് നിന്നുണ്ടായ അക്രമത്തെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും അപലപിച്ചു. ടിപി ശ്രീനിവാസനെ മര്‍ദ്ദിച്ച പ്രവര്‍ത്തകനെതിരെ നടപടിയെടുക്കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു പറഞ്ഞു. ടിപി ശ്രീനിവാസന് നേര്‍ക്കുണ്ടായ അക്രമം ഒരു തരത്തിലും അംഗീകരിയ്ക്കാന്‍ കഴിയില്ലെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജ് പറഞ്ഞത്. എന്നാല്‍ സമരക്കാര്‍ക്കിടയിലേയ്ക്ക് ചെന്ന അദ്ദേഹത്തിന്റെ നടപടിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നും സ്വരാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+