Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് ഫെസ്റ്റ് തടഞ്ഞ കോളജ് പ്രിന്‍സിപ്പാളിന് എസ്എഫ്‌ഐയുടെ മര്‍ദ്ദനം

കോട്ടയം: ബീഫ് ഫെസ്റ്റിവലിന് അനുമതി നിശേധിച്ച കോളജ് പ്രിന്‍സിപ്പാളിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി പരാതി. കോട്ടയം സി എം എസ് കോളജിലാണ് വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും അടങ്ങിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്ത് ദേഹത്ത് ബീഫ് കറി വീഴ്ത്തിയത്.

ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോളജിലെ ഗ്രേറ്റ് ഹാളിന് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്താനായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകരുടെ പദ്ധതി. എന്നാല്‍ പ്രിന്‍സിപ്പാള്‍ ഡോ. റോയ് സാം ഡാനിയല്‍ ഇതിന് അനുമതി നിഷേധിച്ചു. തുടര്‍ന്നായിരുന്നു കയ്യേറ്റം. രോഷാകുലരായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ തള്ളിയിടുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.

ദീപ ടീച്ചര്‍ക്ക് അഭിവാദ്യവുമായി

ദീപ ടീച്ചര്‍ക്ക് അഭിവാദ്യവുമായി

തൃശ്ശൂര്‍ കേരളവര്‍മ കോളജിലെ മലയാളം അധ്യാപികയായ ദീപ നിശാന്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു സി എം എസ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്താനൊരുങ്ങിയത്.

അനുമതി നിഷേധിച്ചത് എന്തിന്

അനുമതി നിഷേധിച്ചത് എന്തിന്

എ ബി വി പി പ്രവര്‍ത്തകര്‍ സംഗതി തടയാനെത്തുമെന്നും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുമെന്നും കരുതിയാണത്രെ പ്രിന്‍സിപ്പാള്‍ ഡോ. റോയ് സാം ഡാനിയല്‍ ബീഫ് ഫെസ്റ്റിന് അനുമതി നിഷേധിച്ചത്.

കയ്യാങ്കളിയായി

കയ്യാങ്കളിയായി

എന്നാല്‍ പ്രിന്‍സിപ്പാള്‍ ഫെസ്റ്റ് തടഞ്ഞതോടെ ഇവിടെ കയ്യാങ്കളിയായി. പിടിവലിക്കിടയില്‍ പ്രിന്‍സിപ്പാളിന്റെ ദേഹത്തും ബീഫ് കറി വീണു.

പുറത്തുനിന്നും എത്തിയവര്‍

പുറത്തുനിന്നും എത്തിയവര്‍

ബീഫ് ഫെസ്റ്റ് നടത്താന്‍ ഒരുങ്ങിയവരില്‍ കോളജിന് പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നു എന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്

8 പേര്‍ക്ക് സസ്‌പെന്‍ഷന്‍

8 പേര്‍ക്ക് സസ്‌പെന്‍ഷന്‍

സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐയുടെ 8 പ്രവര്‍ത്തകരെ കോളജില്‍ നിന്നും പുറത്താക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+