കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ വീണ്ടും സമരഭൂമിയിലേക്ക്...പഴയകാലം വരുമോ സഖാക്കളെ?

Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖല നിലവാരത്തകര്‍ച്ചയിലേയ്ക്ക് ഉള്‍പ്പടെ കൂപ്പ് കുത്തുന്ന അവസ്ഥയിലേയ്ക്കാണ് കഴിഞ്ഞ കുറേ മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ വിഷയങ്ങളോട് കാര്യമായി പ്രതികരിയ്ക്കുന്നില്ലെന്ന ആക്ഷേ ഉയര്‍ന്നിരുന്നു. എന്നാല്‍ എസ്എഫ്‌ഐ വീണ്ടും പഴയ കാലത്തേയ്ക്ക് മടങ്ങുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിയ്ക്കാനാണ് എസ്എഫ്‌ഐയുടെ ആഹ്വാനം.

പാഠപുസ്തക വിതരണം അട്ടിമറിയ്ക്കുന്നുവെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐ തിങ്കളാഴ്ച പഠിപ്പ് മുടക്കി പ്രതിഷേധിയ്ക്കാനൊരുങ്ങുന്നത്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നിവയുടെ ചുമതല പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയ്ക്ക് കൈമാറിയതിന് പിന്നാലെയാണ് സമരവുമായി സംഘടന മുന്നോട്ട് പോകാനൊരുങ്ങുന്നത്.

SFI

കേരളത്തിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന എസ്എഫ്‌ഐ ഇടയ്ക്ക് പിന്നോക്കം പോയത് പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ക്കിടയാക്കിയരുന്നു. പാഠപുസ്തക വിതരണം വൈകിപ്പിയ്ക്കുകയും സ്വകാര്യ പ്രസുകള്‍ക്ക് അച്ചടി കൈമാറുകയും ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
SFI calls for strike on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X