കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തല്ലു കൊണ്ടവരെയും രക്തസാക്ഷികളെയും എസ്എഫ്ഐ മറന്നു? ജില്ലാ സമ്മേളനത്തിൽ കൂട്ടവെട്ടി നിരത്തൽ!!

ശിവപ്രസാദിനെയും നിയാസിനെയും ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമാക്കണമെന്നായിരുന്നു ആവശ്യം. നിലവിലെ ജില്ലാ പ്രസിഡന്റ് രാഹിൽ ആർ നാഥിനെ കമ്മിറ്റിയിൽ നിലനിർത്തണമെന്നും ആവശ്യമുണ്ടായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: പാർട്ടിക്കു വേണ്ടി തല്ലു കൊണ്ട വരെയും പാർട്ടി രക്ത സാക്ഷികളെയും മറന്ന് എസ്എഫ്ഐ. പാർട്ടി രക്തസാക്ഷിയുടെ മകൻ ഉൾപ്പെടെയുള്ള എസ്എഫ്ഐ നേതാക്കളെ ചില സിപിഎം നേതാക്കൾ ഇടപെട്ട് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കിയതായി റിപ്പോർട്ട്. എശ്എഫ്ഐ ജില്ലാ സമ്മേളനത്തിലായിരുന്നു വെട്ടി നിരത്തൽ. പാർട്ടിയിലെ വിഭാഗീയതയെത്തുടർന്നാണ് വെട്ടിനിരത്തലെന്നാണ് പുറത്തു വരുന്ന സൂചനകൾ.

എസ്എഫ്ഐ സമരങ്ങൾക്കിടെ ക്രൂരമായി പോലീസ് മർദനത്തിനിരയായ പ്രവർത്തകരും ഒഴിവാക്കപ്പെട്ടവരിലുണ്ടെന്നാണ് വിവരങ്ങൾ. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കുകയാണെന്നാണ് സൂചനകൾ . മലയാള മനോരമയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

sfi

സിപിഎം രക്ത സാക്ഷിയായ നാരായണൻ നായരുടെ മകൻ വിഎൻ ശിവപ്രസാദ്, പോലീസിന്റെ ലാത്തിച്ചാർജില്‍ ക്രൂര മർദനമേറ്റ ബി നിയാസ് എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഈ മാസം 10,11 തീയതികളിലാണ് എസ്എഫ്ഐ ജില്ലാ സമ്മേളനം നടന്നത്.
ശിവപ്രസാദിനെയും നിയാസിനെയും ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമാക്കണമെന്നായിരുന്നു ആവശ്യം. നിലവിലെ ജില്ലാ പ്രസിഡന്റ് രാഹിൽ ആർ നാഥിനെ കമ്മിറ്റിയിൽ നിലനിർത്തണമെന്നും ആവശ്യമുണ്ടായിരുന്നു. എന്നാൽ ഇവരെ ഒഴിവാക്കാനാണ് തീരുമാനമെന്ന് മുൻ എംഎൽഎയും പാർട്ടി നേതാവുമായ വി ശിവൻ കുട്ടി പറഞ്ഞു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ശിവപ്രസാദും നിയാസും.

76 അംഗ കമ്മിറ്റിയിലെ ഒമ്പത് പേർ മാത്രമായിരുന്നു ഈ തീരുമാനത്തെ അംഗീകരിച്ചത്. പലരും രാജി ഭീഷണി മുവക്കി ഇറങ്ങിപ്പോയി. തുടർന്ന് തിരഞ്ഞെടുപ്പിലേക്ക് പോകേണ്ട അവസ്ഥവന്നപ്പോൾ പാർട്ടി തീരുമാനം അംഗീകരിക്കാത്തവരെ പുറത്താക്കുമെന്ന ഭീഷണി ഉയർന്നു. എന്നാൽ പാർട്ടി യോഗം വീണ്ടും ചേർന്ന്പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയായിരുന്നു.

English summary
sfi district committee selection .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X