കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച് എസ്എഫ്ഐ!വിലക്കിയ ഡോക്യുമെന്ററികൾ ക്യാമ്പസുകളിൽ പ്രദർശിപ്പിക്കുന്നു

എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലും ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കുന്നുണ്ട്.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം: പത്താമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയിൽ വിലക്കേർപ്പെടുത്തിയ ഡോക്യുമെന്ററികൾ സംസ്ഥാനത്തെ ക്യാമ്പസുകളിൽ പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ. ജെഎൻയു, രോഹിത് വെമുല, കശ്മീർ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെന്ററികൾക്കാണ് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തിയത്.

മഞ്ചേശ്വരത്ത് രാജിവെച്ചാലും ലീഗിന് രക്ഷയില്ല!കള്ളവോട്ട് കണ്ടെത്താൻ വോട്ടിംഗ് മെഷീൻ ഡീ കോഡ് ചെയ്യും?മഞ്ചേശ്വരത്ത് രാജിവെച്ചാലും ലീഗിന് രക്ഷയില്ല!കള്ളവോട്ട് കണ്ടെത്താൻ വോട്ടിംഗ് മെഷീൻ ഡീ കോഡ് ചെയ്യും?

മാധ്യമപ്രവർത്തകർക്കായി കേസ് വാദിച്ച അഭിഭാഷകർക്ക് സസ്പെൻഷൻ! ബാർ അസോസിയേഷനെതിരെ എതിർപ്പ് ശക്തം...മാധ്യമപ്രവർത്തകർക്കായി കേസ് വാദിച്ച അഭിഭാഷകർക്ക് സസ്പെൻഷൻ! ബാർ അസോസിയേഷനെതിരെ എതിർപ്പ് ശക്തം...

കേന്ദ്രസർക്കാർ വിലക്കിയ ഡോക്യുമെന്ററികൾ രാജ്യവ്യാപകമായി ക്യാമ്പസുകളിൽ പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകളിൽ എസ്എഫ്ഐ നേതൃത്വത്തിൽ ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എം വിജിനും അറിയിച്ചു.

sfi

എസ്എഫ്ഐ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാല ക്യാമ്പസിൽ ഈ ഡോക്യുമെന്ററികൾ പ്രദർശിപ്പിച്ചിരുന്നു. ജൂൺ 13 ചൊവ്വാഴ്ച എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലും ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കുന്നുണ്ട്. വൈകീട്ട് 6.30ന് ക്യാമ്പസിലെ സ്റ്റുഡന്റ്സ് ട്രാപ്പിലാണ് ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും നടക്കുക.

ഹൈദരാബാദ് സർലകലാശാല ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയെക്കുറിച്ച് പി എന്‍ രാമചന്ദ്ര സംവിധാനം ചെയ്ത 'ദി അണ്‍ബെയ്റബിള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്', ജെഎന്‍യുവിലെ വിദ്യാര്‍ഥിപ്രക്ഷോഭത്തെക്കുറിച്ച് മലയാളിയായ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാര്‍ച്ച്- മാര്‍ച്ച്- മാര്‍ച്ച്, കശ്മീരിനെക്കുറിച്ച് എന്‍ സി ഫാസില്‍- ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍' എന്നീ ഡോക്യുമെന്ററികൾക്കാണ് ഹ്രസ്വചലച്ചിത്ര മേളയിൽ വിലക്കേർപ്പെടുത്തിയത്.

English summary
sfi exhibits documentaries in all campus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X