കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരത്തിന് ഐക്യദാർഢ്യവുമായി എസ്എഫ്ഐ, കർഷകരുടെ സമാന്തര പരേഡിൽ അണിനിരക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് കാർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന ട്രാക്ടർ പരേഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കർഷകർ നടത്തുന്ന സമാന്തര പരേഡിൽ പ്രവർത്തകരെ അണിനിരത്തുമെന്ന് എസ്എഫ്ഐ. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒന്നര മാസക്കാലമായി രാജ്യത്തെ കർഷകർ നടത്തുന്ന സമരത്തിന് നേരെ കണ്ണടയ്ക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് എസ്എഫ്ഐ ആരോപിച്ചു.

തുടരെ തുടരെ പ്രഹസനപരമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും കർഷകരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാനോ, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കാനോ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. രാജ്യത്തെ വലിയ കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾക്ക്, കർഷക താല്പര്യങ്ങളും, കർഷകരുടെ അവകാശങ്ങളും അടിയറവ് വെക്കുന്ന നിയമത്തിനെതിരെയാണ് മഹാ സമരം നടക്കുന്നത്.

sfi

ഇന്ത്യയുടെ തലസ്ഥാന നഗരി കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്ത് നടക്കുന്ന കർഷക സമരത്തിൽ നേരിട്ട് അണിനിരക്കാൻ കഴിയാത്ത വിദ്യാർഥികൾ കേരളത്തിൽ സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കർഷകരുടെ സമാന്തര റാലിയിൽ പങ്കാളികളാകും. മുഴുവൻ എസ്.എഫ്.ഐ പ്രവർത്തകരും ഇതിൽ പങ്കാളികളായി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്, പ്രസിഡൻറ് വി.എ വിനീഷ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കർഷകരുടെ സമാന്തര പരേഡിൽ പങ്കുചേരുമെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ ട്രാക്ടർ പരേഡ് നടത്തുകയാണ്. ഈ പരേഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സംയുക്ത കർഷക സമിതി സംഘടിപ്പിക്കുന്ന പരേഡിനൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകരും പങ്കാളികളാകും എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

English summary
SFI extends support to farmers tractor rally on Republic Day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X