കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐ യെ വിരട്ടാനിറങ്ങിയാല്‍..ഫലം ഇങ്ങനെ

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവവന്തപുരം യൂണിവേഴ്‌സിറ്റി കൊളെജിലെ എസ്എഫ്‌ഐയ്ക്ക് എതിരെ ഒരു സംഘം വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ പുതിയ വഴിത്തിരിവ്. പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ മറ്റൊരു പരാതിയുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുതിയ തലത്തിലേയ്ക്ക് നീങ്ങുന്നത്. പരാതിക്കാരായ പെണ്‍കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്ന പരാതിയുമായാണ് എസ്എഫ്‌ഐ മുന്നോട്ട് വന്നിരിയ്ക്കുന്നത്.

എന്നാല്‍ റാഗിംഗ് ആരോപണം പെണ്‍കുട്ടികള്‍ നിഷേധിച്ചു. സമരത്തില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശാരീരികവും മാനസികവുമായി പീഡിപ്പിയ്ക്കുന്നുവെന്ന പരാതിയുമായാണ് വിദ്യാര്‍ഥിനികളുടെ സംഘം പരാതിപ്പെട്ടത്.

University College

എസ്എഫ്‌ഐയുടെ തട്ടകമായ യൂണിവേഴ്‌സിറ്റി കൊളെജില്‍ സംഘടനയ്‌ക്കെതിരെ ഉയരുന്ന ശക്തമായ ആരോപണമാണിത്. കൊളെജില്‍ കുറച്ച് നാളുകളായി സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പെണ്‍കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തുവെന്ന പരാതിയുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

ജൂനിയര്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഫ്രഷേഴ്‌സ് ഡേയുടെ ഫോട്ടോകള്‍ ഉള്‍പ്പടെയാണ് പരാതി നല്‍കിയിരിയ്ക്കുന്നത്. ഡിസിപി അജിത ബീഗത്തിനാണ് റാഗിംഗിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ എസ്എഫ്‌ഐ പരാതി നല്‍കിയിരിയ്ക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ഒരു കൂട്ടം അധ്യാപകരുടെ പിന്തുണയുണ്ടെന്നും വിദ്യാര്‍ഥിനികള്‍ ആരോപിയ്ക്കുന്നു.

English summary
SFI filed petition against students those who involved in Ragging at University College Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X