കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടിന് മുകളില്‍ മണ്ണിടിഞ്ഞ് മുന്‍ എസ്എഫ്‌ഐ നേതാവ് മരിച്ചു

Google Oneindia Malayalam News

കട്ടപ്പന: വീടിന് മുകളില്‍ മണ്ണിടിഞ്ഞ് മുന്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ സെക്രട്ടറി ജോബി ജോണി മരിച്ചു. 29 വയസ്സായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞ് കൂറ്റന്‍പാറ വീടിനു മുകളിലേക്ക് വീണാണ് യുവാവ് മരിച്ചത്.

ജോണിയുടെ മാതാവ് ചിന്നമ്മയെ പരിക്കുകളോടെ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് ജോണി അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. മലയിലുണ്ടായ മണ്ണിടിച്ചലില്‍ കൂറ്റന്‍പാറക്കല്ല് അടര്‍ന്ന് വീടിനുള്ളില്‍ വീഴുകയായിരുന്നു.

Jobi John

മണ്ണിടിച്ചല്‍ ഉണ്ടാകുമ്പോഴുള്ള ശബ്ദം കേട്ട് ജോബിയുടെ അച്ഛന്‍ ജോണി പുറത്ത് ഇറങ്ങി നോക്കുന്നതിനിടയിലാണ് പാറ വീടിനു മുകളില്‍ പതിച്ചത്. അതുകൊണ്ടാണ് ജോണി മാത്രം രക്ഷപ്പെട്ടത്. സംഭവസമയത്ത് ജോണിയും ഭാര്യ ചിന്നമ്മയും മകന്‍ ജോബിയുമാണ് വീട്ടിലുണ്ടായത്. വീട് പൂര്‍ണ്ണമായും തകര്‍ന്നു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മറ്റി അംഗമായിരുന്ന ജോബി ഇപ്പോള്‍ കട്ടപ്പന ബ്ലോക്ക് കമ്മറ്റി അംഗമാണ്.

English summary
SFI former district secretary dead in due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X