യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐയ്ക്ക് അഡ്ഹോക് കമ്മിറ്റി... കുത്തേറ്റ അഖില്‍ കമ്മിറ്റിയിൽ
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകനെ എസ്എഫ്ഐ നേതാക്കള്‍ തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവവും അതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗുരുതര ആരോപണങ്ങളും മൂലം യൂണിവേഴ്സ്റ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സംസ്ഥാന സമിതി പിരിച്ചുവിട്ടിരുന്നു. അതിന് പകരം പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.
കോളേജില്‍ കുത്തേറ്റ അഖിലിനേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് അഡ്ഹോക് കമ്മിറ്റി. കേള യൂണിവേഴ്സിറ്റി യൂണിയന് ചെയര്‍മാനും എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും ആയ എആര്‍ റിയാസ് ആണ് അഡ്ഹോക് കമ്മിറ്റിയുടെ കണ്‍വീനര്‍. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയാണ് റിയാസ്.

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവും ആയ വീണ ആണ് ജോയിന്റ് കണ്‍വീനര്‍. അഖില്‍ ഉള്‍പ്പെടെ 25 അംഗങ്ങളാണ് അഡ്ഹോക് കമ്മിറ്റിയില്‍ ഉള്ളത്.
സംസ്ഥാനത്താകമാനം എസ്എഫ്ഐയ്ക്ക് ചീത്തപ്പേരുണ്ടാക്കിയ സംഭവങ്ങളായിരുന്നു യൂണിവേഴ്സിറ്റി കോളേജില്‍ അരങ്ങേറിയത്. ഈ വിഷയത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു ആരേയും എസ്എഫ്ഐയോ സിപിഎമ്മോ പിന്തുണയ്ക്കുകയും ചെയ്തില്ല. വിവാദമുണ്ടായ സാഹചര്യത്തില്‍ തന്നെ കോളേജിലെ യൂണിറ്റ് പിരിച്ചുവിടും എന്ന് ദേശീയ അധ്യക്ഷന്‍ വിപി സാനു പ്രഖ്യാപിച്ചിരുന്നു.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന ശിവരഞ്ജിത്ത് ആയിരുന്നു അഖിലിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയത്. യൂണിറ്റ് സെക്രട്ടറിയായിരുന്ന നസീമും കൂടെ ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ ഇപ്പോള്‍ പോലീസിന്റെ പിടിയില്‍ ആയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications