കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐയ്ക്ക് അഡ്‌ഹോക് കമ്മിറ്റി... കുത്തേറ്റ അഖില്‍ കമ്മിറ്റിയിൽ

Google Oneindia Malayalam News

തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകനെ എസ്എഫ്‌ഐ നേതാക്കള്‍ തന്നെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവവും അതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗുരുതര ആരോപണങ്ങളും മൂലം യൂണിവേഴ്സ്റ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സംസ്ഥാന സമിതി പിരിച്ചുവിട്ടിരുന്നു. അതിന് പകരം പുതിയ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ് ഇപ്പോള്‍.

നസീം പിടിച്ചുവച്ചു; ശിവരഞ്ജിത്ത് നെഞ്ചില്‍ കുത്തി, പോലീസിനോട് എല്ലാം പറഞ്ഞ് അഖില്‍നസീം പിടിച്ചുവച്ചു; ശിവരഞ്ജിത്ത് നെഞ്ചില്‍ കുത്തി, പോലീസിനോട് എല്ലാം പറഞ്ഞ് അഖില്‍

കോളേജില്‍ കുത്തേറ്റ അഖിലിനേയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് അഡ്‌ഹോക് കമ്മിറ്റി. കേള യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനും എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും ആയ എആര്‍ റിയാസ് ആണ് അഡ്‌ഹോക് കമ്മിറ്റിയുടെ കണ്‍വീനര്‍. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥിയാണ് റിയാസ്.

SFI

മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും ആയ വീണ ആണ് ജോയിന്റ് കണ്‍വീനര്‍. അഖില്‍ ഉള്‍പ്പെടെ 25 അംഗങ്ങളാണ് അഡ്‌ഹോക് കമ്മിറ്റിയില്‍ ഉള്ളത്.

സംസ്ഥാനത്താകമാനം എസ്എഫ്‌ഐയ്ക്ക് ചീത്തപ്പേരുണ്ടാക്കിയ സംഭവങ്ങളായിരുന്നു യൂണിവേഴ്‌സിറ്റി കോളേജില്‍ അരങ്ങേറിയത്. ഈ വിഷയത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു ആരേയും എസ്എഫ്‌ഐയോ സിപിഎമ്മോ പിന്തുണയ്ക്കുകയും ചെയ്തില്ല. വിവാദമുണ്ടായ സാഹചര്യത്തില്‍ തന്നെ കോളേജിലെ യൂണിറ്റ് പിരിച്ചുവിടും എന്ന് ദേശീയ അധ്യക്ഷന്‍ വിപി സാനു പ്രഖ്യാപിച്ചിരുന്നു.

എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന ശിവരഞ്ജിത്ത് ആയിരുന്നു അഖിലിനെ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയത്. യൂണിറ്റ് സെക്രട്ടറിയായിരുന്ന നസീമും കൂടെ ഉണ്ടായിരുന്നു. ഇവരെല്ലാം തന്നെ ഇപ്പോള്‍ പോലീസിന്റെ പിടിയില്‍ ആയിട്ടുണ്ട്.

English summary
SFI forms ad hoc committe in University college, Akhil included in Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X