എസ്എഫ്‌ഐയില്‍ ഇനി ഭിന്നലിംഗക്കാരും
തിരുവനന്തപുരം: ഭിന്നലിംഗക്കാര്‍ക്ക് അംഗത്വം നല്‍കി എസ്എഫ്‌ഐ സംഘടന. എസ്എഫ്‌ഐയുടെ അംഗത്വവിതരണ ഫോമിലാണ് ഭിന്നലിംഗക്കാര്‍ക്കായി സ്ഥാനം നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെ ഒരു വിദ്യാര്‍ത്ഥി സംഘടന ആദ്യമായാണ് ഭിന്നലിംഗക്കാര്‍ക്ക് ഇടം നല്‍കുന്നത്. എസ്എഫ്‌ഐയില്‍ ഭിന്നലിംഗക്കാര്‍ അംഗങ്ങളായിരുന്നുവെങ്കിലും അംഗത്വ ഫോമില്‍ ഇടം നല്‍കുന്നത് ആദ്യമായാണ്.

എന്നാല്‍ എസ്എഫ്‌ഐയുടെ ഉയര്‍ന്ന കമ്മിറ്റികളിലേയ്‌ക്കോ സംസ്ഥാന-ദേശീയ ഭാരവാഹിത്വത്തിലേയ്‌ക്കോ ഭിന്നലിംഗക്കാരെ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. പുതിയ ഫോമുകള്‍ ഉപയോഗിച്ച് കേരളത്തിലെ അംഗത്വം വിതരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.












Click it and Unblock the Notifications