കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐയില്‍ പ്രായപരിധി നടപ്പാക്കുന്നു; എസ്എഫ്‌ഐയില്‍ നില്‍ക്കാന്‍ ആരും ഇനി പഠിക്കേണ്ട!

  • By Desk
Google Oneindia Malayalam News

കൊച്ചി: എസ്എഫ്‌ഐയില്‍ നില്‍ക്കാന്‍ വേണ്ടി ഇനി ആരും പഠിക്കേണ്ടെതില്ലെന്ന് സിപിഎം. എസ്എഫ്‌ഐ നേതൃത്വത്തിലേക്കെത്തുന്നതിനുള്ള മാനദണ്ഡമാണ് പാര്‍ട്ടി നേതൃത്വം പരിഷ്‌കരിക്കരിച്ചിട്ടുള്ളത്. വിദ്യാര്‍ഥിയായിരിക്കണമെന്നതിനൊപ്പം ജില്ലാ സംസ്ഥാന ഘടകങ്ങളിലേക്കെത്തുന്നവരുടെ പ്രായപരിധിയും നിജപ്പെടുത്തി. 25 വയസിന് താഴെ പ്രായമുള്ള വിദ്യാര്‍ഥികളായവരെ മാത്രം നേതൃസ്ഥാനങ്ങളിലേക്ക് പരിഗണിച്ചാല്‍ മതിയെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ വലിയ അഴിച്ചുപണിക്കാണ് എസ്എഫ്‌ഐയില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

എസ്എഫ്‌ഐ 33-ാം സംസ്ഥാന സമ്മേളനം 21 മുതല്‍ 25 വരെ കൊല്ലത്താരംഭിക്കാനിരിക്കെയാണ് പാര്‍ട്ടി ഇടപെടല്‍. ഇതിന്റെ ഭാഗമായി ജില്ലാ സമ്മേളനങ്ങളില്‍ കൂട്ടത്തോടെയാണ് 25 വയസ് കഴിഞ്ഞ എസ്എഫ്‌ഐ നേതാക്കളെ ഒഴിവാക്കുന്നത്. നിലവില്‍ ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായ കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ പുതുമുഖങ്ങളാണ് നേതൃത്വത്തിലേക്കെത്തിയിരിക്കുന്നത്.

sfi1

ആദ്യം സമ്മേളനം നടന്ന കോഴിക്കോട് സച്ചിന്‍ ദേവിനെ സെക്രട്ടറിയായും അതുല്‍ ടിയെ പ്രസിഡന്റായും തെരഞ്ഞടുത്തിരുന്നു. കോട്ടയത്ത് എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ കെ എം ആണ് സെക്രട്ടറി. ദീപക് പ്രസിഡന്റ്. മലപ്പുറത്ത് വളാഞ്ചേരിയില്‍ നിന്നുള്ള കെ സക്കീര്‍ സെക്രട്ടറിയും തിരൂരില്‍ നിന്നുള്ള ഇ അഫ്‌സല്‍ പ്രസിഡന്റുമാണ്. മൂന്ന് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്ത ജില്ല കമ്മിറ്റി അംഗങ്ങളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചേരുന്ന പാര്‍ട്ടി ഫ്രാക്ഷനിലാണ് 25 വയസെന്ന മാനദണ്ഡം മുന്‍ നിര്‍ത്തി വിദ്യാര്‍ഥി നേതാക്കളെ ഒഴിവാക്കുന്നത്.

ഇതോടെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ നിന്നും കൂടുതല്‍ പേരെ ഒഴിവാക്കുന്നനാണ് സാധ്യത. സംസ്ഥാന സെക്രട്ടറി എം വിജിനേയും പ്രസിഡന്റ് ജെയ്ക് സി തോമസിനേയും ഒഴിവാക്കിയേക്കും. പകരം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പ്രജിന്‍ സാജ് കൃഷ്ണയ്ക്കും കണ്ണൂരില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് അഫ്‌സലിനുമാണ് സാധ്യത. എന്നാല്‍ 25 വയസ് എന്ന മാനദണ്ഡത്തില്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് ഇളവ് നല്‍കാന്‍ തീരുമാനിച്ചാല്‍ ജെയിക് സി തോമസാകും സംസ്ഥാന സെക്രട്ടറി.

പ്രസിഡന്റായി മുഹമ്മദ് അഫ്‌സലിനെ പരിഗണിക്കുകയും ചെയ്യും. മുഹമ്മദ് അഫ്‌സലിന് പകരം പുതുമുഖങ്ങളെ നേതൃസ്ഥാനത്തേക്കെത്തിക്കുന്നതിനും പാര്‍ട്ടി നേതൃത്വം ശ്രമിച്ചേക്കും. 2015ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് ജെയികിനേയും വിജിനേയും ഭാരവാഹികളായി തീരുമാനിക്കുന്നത്. പിന്നീട് സംസ്ഥാന സമ്മേളനം നടത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇടവേളയ്ക്ക് ശേഷം ചേരുന്ന സമ്മേളനത്തില്‍ ഭാരവാഹികളെ പൂര്‍ണമായും പുതുക്കി നിശ്ചയിക്കും.

English summary
SFI to implement age regulation policy in Students organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X