കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ചത് എസ്എഫ്‌ഐ തന്നെ!! വെളിപ്പെടുത്തലുമായി യൂണിറ്റ് സെക്രട്ടറി!!

പടക്കം പൊട്ടിക്കലിന് നേതൃത്വം നല്‍കിയത് എസ്എഫ്‌ഐ അംഗവും ജില്ലാ കമ്മിറ്റി അംഗവുമാണ്

Google Oneindia Malayalam News

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ നെഹ്‌റു കോളേജ് പ്രിന്‍സിപ്പാളിന് വിരമിക്കുന്ന ദിവസം ആദരാഞ്ജലി അര്‍പ്പിച്ച സംഭവത്തിന് പിന്നില്‍ എസ്എഫ്‌ഐ തന്നെയെന്ന് വെളിപ്പെടുത്തല്‍. ജില്ലാ കമ്മിറ്റി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ സംഘടന ശരിക്കും കുടുങ്ങിയിരിക്കുകയാണ്. പ്രിന്‍സിപ്പാളും കോളേജ് മാനേജ്‌മെന്റും നിയമനടപടിക്കായി ഒരുങ്ങവേയാണ് ഈ വെളിപ്പടുത്തല്‍ പുറത്തുവന്നത്.

ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്എഫ്‌ഐ നിര്‍ബന്ധിതമാകും. അതല്ലെങ്കില്‍ സംഭവത്തെ ന്യായീകരിക്കേണ്ടി വരും. രണ്ടായാലും പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കും. സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ കോളേജില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഇത് കണക്കിലെടുത്ത് സംഘടന മാപ്പുപറയാനും സാധ്യതയുണ്ട്.

തെളിവുകള്‍ പുറത്ത്

തെളിവുകള്‍ പുറത്ത്

പ്രിന്‍സിപ്പാളിനെ അവഹേളിച്ചത് എസ്എഫ്‌ഐ ആണെന്നതിന് കൂടുതല്‍ തെളിവ് ലഭിച്ചിട്ടുണ്ട്. കോളേജിലെ പ്രിന്‍സിപ്പാള്‍ പിവി പുഷ്പജയ്ക്ക് ആദരാഞ്‌ലി അര്‍പ്പിച്ച പോസ്റ്റര്‍ പതിച്ചതും അതിന് ശേഷം പടക്കം പൊട്ടിച്ചതും എസ്എഫ്‌ഐ നേതാക്കളാണ് നേതൃത്വം തന്നെ ശരിവെക്കുന്നുണ്ട്. പടക്കം പൊട്ടിക്കലിന് നേതൃത്വം നല്‍കിയത് എസ്എഫ്‌ഐ അംഗവും ജില്ലാ കമ്മിറ്റി അംഗവുമാണ്. ഇക്കാര്യം യൂണിറ്റ് സെക്രട്ടറി ശരിവെക്കുന്നുണ്ട്. ഇത് എസ്എഫ്‌ഐ ജില്ലാ നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്. സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് എസ്എഫ്‌ഐയുടെ ഉന്നത നേതൃത്വങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് യൂണിറ്റ് സെക്രട്ടറി തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ പ്രശ്‌നക്കാരെ തള്ളണോ കൊള്ളണോ എന്ന അവസ്ഥയിലാണ് ജില്ലാ നേതൃത്വം. ആരെങ്കിലും ചെയ്ത പ്രവൃത്തിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ എസ്എഫ്‌ഐയെ കിട്ടില്ലെന്നായിരുന്നു ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്.

നിയമനടപടിയുണ്ടാകും

നിയമനടപടിയുണ്ടാകും

എസ്എഫ്‌ഐയാണ് സംഭവത്തിന് പിന്നിലെന്് നേരത്തെ പ്രിന്‍സിപ്പാള്‍ പിവി പുഷ്പജ ആരോപിച്ചിരുന്നു. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം പടക്കത്തിന് തീകൊളുത്തിയ വിദ്യാര്‍ത്ഥയുടെ പേര് ശരത്ത് എന്നാണ്. ഇയാള്‍ രണ്ടാം വര്‍ഷം ബിഎസ്‌സി മാത്തമാറ്റിക്‌സ് വിദ്യാര്‍ത്ഥിയാണ്. ശരത്തിന് എസ്എഫ്‌ഐ അംഗത്വമുണ്ടെന്ന് യൂണിറ്റ് സെക്രട്ടറി രാഹുല്‍ രാജ് പറയുന്നു. അതേസമയം ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ജില്ലാ കമ്മിറ്റി അംഗമാണെന്നും രാഹുല്‍ പറയുന്നു. സംഭവത്തില്‍ സംഘടനാപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതോടെ കുറ്റക്കാരെ കൈവിടാന്‍ എസ്എഫ്‌ഐ നിര്‍ബന്ധിതരായിരിക്കുകയാണ്. പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വിഷയത്തില്‍ ഇടപെടുന്നതിനാല്‍ പ്രവര്‍ത്തകരെ ന്യായീകരിക്കാനും ചിലപ്പോള്‍ എസ്എഫ്‌ഐ തയ്യാറായേക്കും.

എസ്എഫ്‌ഐ ദ്രോഹിച്ചു

എസ്എഫ്‌ഐ ദ്രോഹിച്ചു

കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് വരെ ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് പ്രിന്‍സിപ്പാള്‍ പുഷ്പജ പറയുന്നു. എന്നാല്‍ എസ്എഫ്‌ഐയിലെ ചിലര്‍ തന്നെ തുടക്കം മുതല്‍ ദ്രോഹിക്കാനാണ് ശ്രമിച്ചത്. കുറച്ചുപേര്‍ ചേര്‍ന്ന് ചെയ്തതാണെങ്കിലും മാനസികമായി തന്നെ തളര്‍ത്തുന്ന സംഭവമാണിത്. മക്കളെ പോലെ സ്‌നേഹിച്ച വിദ്യാര്‍ത്ഥികള്‍ ഇത്തരം സംസ്‌കാരം പുലര്‍ത്തുന്നത് സഹിക്കാനാവുന്നില്ലെന്നും ഇവര്‍ പറയുന്നു. ക്യാംപസിനുള്ളില്‍ കറങ്ങി നടക്കുകയും അറ്റന്‍ഡന്‍സ് ലഭിക്കാനായി വ്യാജ മെഡിക്കല്‍ രേഖ സമര്‍പ്പിച്ചവര്‍ക്ക് ഹാജര്‍ നല്‍കിയില്ലെന്നതാണ് ഇപ്പോഴത്തെ വിഷയമെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു. അതേസമയം കോളേജിലുണ്ടായ സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ മഹത്വവല്‍ക്കരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എസ്‌സി എസ്ടി വിദ്യാര്‍ത്ഥികളില്‍ നിന്ന് അനധികൃതമായി പണം പിരിച്ചതടക്കം നിരവധി പരാതികള്‍ അവര്‍ക്കെതിരെ എസ്എഫ്‌ഐ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ കുഴപ്പങ്ങള്‍ക്ക് പിന്നില്‍ എസ്എഫ്‌ഐ അല്ല. പ്രിന്‍സിപ്പാള്‍ സംഘടനയുടെ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ സംഘടന ശ്രമിക്കാറില്ലെന്നും ജില്ലാ സെക്രട്ടറി കെ മഹേഷ് പറയുന്നു.

കീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് കോടിയേരികീഴാറ്റൂരില്‍ നടക്കുന്നത് രാഷ്ട്രീയത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് കോടിയേരി

പ്രിന്‍സിപ്പാളിന് ആദരാഞ്ജലി: എസ്എഫ്‌ഐക്ക് പണികിട്ടും! കോളേജ് മാനേജ്‌മെന്റ് നടപടിക്ക്, പോലീസിന് പരാതിപ്രിന്‍സിപ്പാളിന് ആദരാഞ്ജലി: എസ്എഫ്‌ഐക്ക് പണികിട്ടും! കോളേജ് മാനേജ്‌മെന്റ് നടപടിക്ക്, പോലീസിന് പരാതി

ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന്, കണക്ക് പരീക്ഷ നടത്തും!!ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: സിബിഎസ്ഇ ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന്, കണക്ക് പരീക്ഷ നടത്തും!!

English summary
sfi in trouble on protest against principal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X