കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്ഐ നേതാവ് വോട്ട് വിഴുങ്ങി; എന്നിട്ടും വിജയിച്ച് കെ എസ് യു, പ്രശ്നം പരിഹരിച്ചത് ബല്‍റാം

Google Oneindia Malayalam News

തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്സ്റ്റിക്ക് കീഴിലുള്ള കോളേജ് യുണിയനിലേക്ക് നടന്നത് വാശിയേറിയ പോരാട്ടം. പരസ്പരം സീറ്റുകള്‍ പിടിച്ചെടുത്തം പരമ്പരാഗതമായി ആധിപത്യമുള്ള കോളേജുകളില്‍ കോട്ടകള്‍ കാത്തും വിദാര്‍ത്ഥി സംഘടനകള്‍ മുന്നേറി. യുണിയന്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വളരെ രസകരമായ സംഭവങ്ങളും പലയിടത്തും അരങ്ങേറി.

എതിര്‍ സ്ഥാനാര്‍ത്ഥി വിജയിക്കുന്നത് തടയാന്‍ വോട്ട് വിഴുങ്ങല്‍ വരെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്നു. തൃശൂര്‍ ലോ കോളേജിലാണ് സംഭവം. കെഎസ് യു സ്ഥാനാര്‍ത്ഥി നേരിയ വോട്ടുകള്‍ക്ക് കോളേജ് യൂണിയനിലേക്ക് വിജയിക്കാന്‍ പോക്കുന്നവെന്ന് അറിഞ്ഞ് എസ് എഫ് ഐ നേതാവ് പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങുകയായിരുന്നു. ഒടുവില്‍ വിടി ബല്‍റാം എംഎല്‍എ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വോട്ടുകള്‍ വിഴുങ്ങി

വോട്ടുകള്‍ വിഴുങ്ങി

വോട്ടെണ്ണലിന്‍റെ അവസാന നിമിഷം നേരിയ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അപ്പു അജിത്ത് വിജയിക്കുമെന്ന സ്ഥിതി വന്നു. ഇതോടെ സീറ്റ് നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ എസ്എഫ്ഐ കൗണ്ടിങ് ഏജറ്റ് കൂടിയായ വിദ്യാര്‍ത്ഥി എണ്ണിക്കഴിഞ്ഞ നാല് വോട്ടുകള്‍ എടുത്ത് വിഴുങ്ങുകയായിരുന്നു. കെ എസ് യുവിന് ലഭിച്ച് വോട്ടുകള്‍ വിഴുങ്ങിയതോടെ ടെ റീ കൗണ്ടിങ്ങ് ആവശ്യപ്പെടാനിയിരുന്നു എസ് എഫ് ഐയുടെ നീക്കം.

വിടി ബല്‍റാം ഇടപെടുന്നു

വിടി ബല്‍റാം ഇടപെടുന്നു

വോട്ട് വിഴുങ്ങിയത് കെ എസ് യു കൗണ്ടിങ് എജന്‍റ് പ്രശ്നമാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതോടെയാണ് വിഷയത്തില്‍ വിടി ബല്‍റാം എംഎല്‍എ ഇടപെട്ടത്. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാവുകയും വോട്ടെണ്ണല്‍ പുനരാരംഭിക്കുകയും ചെയ്തു.

കെ എസ് യു ആരോപണം

കെ എസ് യു ആരോപണം

വോട്ട് വിഴുങ്ങിയിട്ടും കെ എസ് യു സ്ഥാനാര്‍ത്ഥി അപ്പു അജിത് തന്നെയാണ് ജനറല്‍ സെക്രട്ടറി സീറ്റില്‍ വിജയിച്ചത്. വോട്ടെണ്ണെല്‍ അട്ടിമറിക്കാനാണ് എസ് എഫ് ഐ ശ്രമിച്ചതെന്നും പല വോട്ടുകളും നശിപ്പിച്ചിട്ടുണ്ടെന്നും കെ എസ് യു ആരോപിച്ചു. കാലാകാളങ്ങായി തുടരുന്ന ജനാധിപത്യ വിരുദ്ധ എസ് എഫ് ഐ ഈ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുന്നതെന്നും കെ എസ് യു വിമര്‍ശിച്ചു.

എസ്എഫ്ഐ സ്ഥാനര്‍ത്ഥികള്‍ വിജയിച്ചു

എസ്എഫ്ഐ സ്ഥാനര്‍ത്ഥികള്‍ വിജയിച്ചു

എന്നാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും യുണിയനിലെ ബാക്കി സീറ്റുകളിലെല്ലാം എസ്എഫ്ഐ സ്ഥാനര്‍ത്ഥികള്‍ വിജയിച്ചു. കെ എസ് യുവിന്‍റെ കൈവശമായിരുന്ന ചെയര്‍മാന്‍ സീറ്റ് ഇത്തവണ എസ് എഫ് ഐ പിടിച്ചെടുക്കുകയായിരുന്നു. തൃശൂര്‍ ലോ കോളേജില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ചെയര്‍മാന്‍ സീറ്റില്‍ ആദ്യമായി കെ എസ് യു വിജയിച്ചത്.

ലോ കോളേജിൽ

ലോ കോളേജിൽ

ജന സെക്രട്ടറി സീറ്റ് കെഎസ് യു ജയിച്ചു എങ്കിലും ഇത് അഗീകരിക്കാതെ എസ് എഫ് ഐ ക്കാർ തൃശൂർ ഗവ ലോ കോളേജിൽ അക്രമമഴിച്ചുവിടുകയാണെന്ന് വിടി ബല്‍റാം എഎല്‍എ ആരോപിച്ചു. കാലിക്കറ്റ്-കണ്ണൂര്‍ യുണിവേഴ്സിറ്റികള്‍ കീഴില്‍ നടന്ന കോളേജ് യുണിയന്‍ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാന്‍ സാധിച്ചുവെന്ന് കെഎസ് യു നേതൃത്വവും അവകാശപ്പെട്ടു.

ചരിത്ര വിജയം

ചരിത്ര വിജയം

അതേസമയം, സർവകലാശാല ക്യാമ്പസുകളിൽ ഇത്തവണ സംഘടന നേടിയത് ചരിത്ര വിജയമാണെന്ന് എസ് എഫ് ഐ നേത‍ൃത്വവും അവകാശപ്പെട്ടു. എം എസ് എഫിന്റെയും കെ എസ് യുവിന്റെയും എ ബി വി പിയുടെയും അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തി കൊണ്ടാണ് എസ് എഫ് ഐ സ്ഥാനാർത്ഥികൾ ഈ വിജയം കരസ്ഥമാക്കിയത് .സംഘടനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന തൃശൂർ ജില്ലയിലെ 27ൽ 25 ഇടത്തും എസ് എഫ് ഐ യൂണിയൻ നേടിയെന്നും നേതൃത്വം അവകാശപ്പെട്ടു.

വയനാട്ടിലും മലപ്പുറത്തും

വയനാട്ടിലും മലപ്പുറത്തും

വയനാട് ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 12 കോളേജുകളിൽ 9 എണ്ണത്തിൽ എസ് എഫ് ഐ വിജയിച്ചു.മലപ്പുറം ജില്ലയിൽ സംഘടനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്നതിൽ 25 കോളേജുകളിൽ എസ് എഫ് ഐ വിജയിച്ചു .കോഴിക്കോട് ജില്ലയിൽ സംഘടനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്നതിൽ 37 ഇടത്ത് എസ് എഫ് ഐ വിജയിച്ചെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

 എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും

ചരിത്ര നേട്ടത്തിന് തൊട്ടരികെ ചന്ദ്രയാന്‍-2; സാക്ഷിയാകാന്‍ പ്രധാനമന്ത്രിയും!!ചരിത്ര നേട്ടത്തിന് തൊട്ടരികെ ചന്ദ്രയാന്‍-2; സാക്ഷിയാകാന്‍ പ്രധാനമന്ത്രിയും!!

English summary
sfi ksu clash Government Law College Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X