എസ് എഫ് ഐ - കെ എസ് യു സംഘർഷം: ഇടത്തല അൽ അമീൻ കോളജിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി

കൊച്ചി: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ എസ് എഫ് ഐ - കെ എസ് യു സംഘർഷം. എടത്തല അൽ അമീൻ കോളേജിലാണ് സംഘർഷം ഉണ്ടായിത്. സംഘർഷം കാരണം തിരഞ്ഞെടുപ്പ് തടസപ്പെട്ടു.

കോളേജിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായതിനെ തുടർന്ന് രാത്രി വൈകിയും കോളേജിൽ വിദ്യാർ‌ത്ഥികൾ തങ്ങി. ഇതോടെയാണ് തിരഞ്ഞെടപ്പ് റദ്ദാക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച വീണ്ടും തിരഞ്ഞെടുപ്പ് നടത്തും.

sfi

തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നായിരുന്നു എസ് എഫ് ഐയുടെ ആവശ്യം. 72 സീറ്റുള്ള കോളേജിൽ 45 എണ്ണത്തിൽ കെ എസ് യു വിജയിച്ചിരുന്നുവെന്നും 27 സീറ്റുകളാണ് എസ് എഫ് ഐയക്ക് ലഭിച്ചതെന്നുമാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ ഉണ്ടായി പ്രശ്നം വലിയ രീതിയിലുള്ള സംഘർഷത്തിന് കാരണമായി

ക്യാമ്പസിനകത്ത് പോലീസ് കയറി വിദ്യാർത്ഥികൾക്ക് നേരെ ലാത്തി വീശുന്ന സാഹചര്യം ഉണ്ടായതായാണ് വിവരം. സംഘർഷത്തിൽ ഒരു ഒന്നാം വർഷ വിദ്യാർത്ഥിക്ക് പരിക്ക് ഏൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായണ് പുറത്തുവരുന്ന റിപ്പോർട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+