എസ്എഫ്ഐ പ്രവർത്തകരെ കെഎസ് യുക്കാർ തല്ലി ചതച്ചു, ആക്രമണം മാരാകായുധങ്ങളുമായി, സംഭവം തിരുവനന്തപുരത്ത്!
തിരുവനന്തപുരം: ഗവൺമെന്റ് ലോകോളേജിൽ എസ്എഫ്ഐ-കെഎസ് യു സംഘർഷം. സംഘർഷകത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ്എഫ്ഐ പ്രവർത്തകനും പരിക്ക്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം വർഷ വിദ്യാർഥിയായ അബാദ് മുഹമ്മദിനെ രണ്ട് കെഎസ്‍യു പ്രവർത്തകർ തടഞ്ഞുനിർത്തി സംസാരിച്ചിരുന്നു. ഇതിൽ എസ്എഫ്ഐ പ്രവർത്തകർ ഇടപെടുകയും വിദ്യാർത്ഥിയെ റാഗിങ് ചെയ്തതായി ആരോപിക്കുകയും ചെയ്തു. തുടർന്ന് ഇരു വിഭാഗവും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായിരുന്നു.

ഇതിനെ തുടർന്ന് ചൊവ്വാഴ്ച ഡിപ്പാർട്ട്മെന്റ് യോഗം നടക്കുന്നതിനിടെ കെഎസ്‍യു പ്രവർത്തകരെത്തി എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു.സംഭവത്തിൽ കെഎസ്‍യു പ്രവർത്തകരായ നിഖിൽ, അർജുൻ ബാബു എന്നിവരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹോക്കി സ്റ്റിക്ക് ഉപയോഗിച്ചാണ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.












Click it and Unblock the Notifications