നാൻ പെറ്റ മകൻ.. മഹാരാജാസിലെ രക്തതാരകം അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. നാന്‍ പെറ്റ മകന്‍ എന്ന പേരിലാണ് സിനിമ ഒരുങ്ങുന്നത്. അഭിമന്യുവിന്റെ അനക്കമറ്റ ശരീരത്തിന് മുകളില്‍ കിടന്ന നാന്‍ പെറ്റ മകനേ എന്ന് അമ്മ നെഞ്ച് പൊട്ടിക്കരഞ്ഞത് കേരളത്തെ ഒന്നാകെ വേദനിപ്പിച്ചിരുന്നു. ആ പേരിലാണ് റെഡ്സ്റ്റാര്‍ ഫിലിംസ് സിനിമ ഒരുക്കുന്നത്.
അഭിമന്യുവായി എത്തുന്നത് ബാലതാരം മിനോണ്‍ ആണ്. അഭിമന്യുവിന്റെ അച്ഛനായി നടന്‍ ഇന്ദ്രന്‍സ് എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിട്ടുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

അഭിമന്യുവിന്റെ അച്ഛനും അമ്മയും അടക്കം പങ്കെടുത്ത വികാരനിര്‍ഭരമായ പരിപാടിയിലാണ് പോസ്‌ററര്‍ പുറത്ത് ഇറക്കിയത്. ചടങ്ങില്‍ ഇന്ദ്രന്‍സ്, പന്ന്യന്‍ രവീന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, സരയൂ, മഹാരാജാസിലെ അഭിമന്യുവിന്റെ സുഹൃത്തുക്കള്‍ എന്നിവരടക്കം പങ്കെടുത്തു. ചിത്രം നവംബറില്‍ തിയറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ജൂലൈ രണ്ടാം തിയ്യതിയാണ് മഹാരാജാസ് കോളേജില്‍ വെച്ച് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ചുമരില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമായി കൊലപാതകത്തിലേക്ക് നയിച്ചത്. ക്യാംപസ്സ് ഫ്രണ്ട് നേതാക്കള്‍ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. കേസിലാകെ 28 പ്രതികളാണ് ഉള്ളത്. ഇവരില്‍ മുഴുവന്‍ പേരും ഇതുവരെ പിടിയിലായിട്ടില്ല.












Click it and Unblock the Notifications