അഭിമന്യു വധം: നാടകീയമായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവര്‍ പിടിയില്‍; പത്രസമ്മേളനം കഴിഞ്ഞ്
കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന നടപടികളുമായി പോലീസ്. എസ്ഡിപിഐ സംസ്ഥാന നേതാക്കളെ ഒന്നടങ്കം കസ്റ്റഡിയില്‍ എടുത്താണ് പോലീസ് നടപടി. ആറ് പേരെയാണ് പോലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.
എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനം നടത്തി ഇറങ്ങുകയായിരുന്ന എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി, വൈസ് പ്രസിഡന്‌റ് എംകെ മനോജ് കുമാര്‍, നറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്തലി എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇവര്‍ എത്തിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അഭിമന്യു വധക്കേസില്‍ ഇതുവരെ പിടിയിലാവരില്‍ ഏറിയ പങ്കും എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും നേതാക്കളും ആണ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
കേസില്‍ 15 പ്രതികള്‍ ആണ് ഉള്ളത്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ മാത്രമേ ഇതുവരെ പോലീസിന് പിടികൂടാന്‍ സാധിച്ചിട്ടുള്ളു.












Click it and Unblock the Notifications