Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് പേരാമ്പ്രയിൽ എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട്: പേരാമ്പ്ര അരീക്കുളം കാരയാട്ട് എസ് എഫ് ഐ നേതാവിന് വെട്ടേറ്റു. എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സെക്രട്ടേറിയേറ്റംഗവും കാരയാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ് വിഷ്ണുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എസ് ഡി പി ഐ പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘമാണ് വിഷ്ണുവിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. മുഖത്ത് മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്. വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

sfi

അഭിമന്യു വധത്തില്‍ എസ്.എഫ്.ഐ. നടത്തിയ പ്രതിഷേധപ്രകടനവുമായി ബന്ധപ്പെട്ട് എസ് ഡി പിഐ.യുമായി പ്രശ്‌നം നിലനിന്നിരുന്നു. ഇതാണ് ആക്രമണത്തിന് പിന്നിലെന്ന് എസ് എഫ് ഐ ജില്ലാ നേതൃത്വം ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+