എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊന്നു!!
Recommended Video

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ പ്രവർത്തകന്‍ കുത്തേറ്റ് മരിച്ചു. രണ്ടാം വർഷ കെമിസ്ട്രി വിദ്യാർഥിയായ അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഇടുക്കി മറയൂർ സ്വദേശിയാണ് അഭിമന്യു. 20 വയസ്സായിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് പിടികൂടി.
തിങ്കളാഴ്ച പുലർച്ചെയാണ് മഹാരാജാസ് കോളജ് കാംപസിൽ സംഘർഷമുണ്ടായത്. മറ്റൊരു വിദ്യാർഥിക്ക് കൂടി ആക്രമണത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. കൊല്ലം സ്വദേശിയായ അർജുൻ എന്ന കുട്ടിയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അർജുന് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നു.

പുതിയ വിദ്യാർഥികളെ സ്വാഗതം ചെയ്തുകൊണ്ട് കാമ്പസിൽ സ്ഥാപിച്ച ബോർഡിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട അഭിമന്യു. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 3 പേരെ പോലീസ് പിടികൂടി. ഇവർ കാംപസ് ഫ്രണ്ട് പ്രവർത്തകരാണ് എന്നാണ് റിപ്പോർട്ട്.












Click it and Unblock the Notifications