കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരസപ്പെടില്ല, പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ

Google Oneindia Malayalam News

കണ്ണൂര്‍: പഠിപ്പുമുടക്ക് സമരം കാലഹരണപ്പെട്ടു എന്ന് ഇ പി ജയരാജന്‍ സഖാവ് പറഞ്ഞാലൊന്നും എസ് എഫ് ഐ സമ്മതിക്കില്ല. എസ് എഫ് ഐയ്ക്ക് ഇനിയും സമരങ്ങള്‍ നടത്തേണ്ടി വരും. അതില്‍ പഠിപ്പുമുടക്കല്‍ സമരങ്ങളും ഉണ്ടാകും. നാളെ എന്തെല്ലാം സമരം നടത്തുമെന്ന് ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ പറ്റില്ല - എസ് എഫ് ഐയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയാണ് ഫേസ്ബുക്കിലൂടെ നയം വ്യക്തമാക്കിയത്.

എസ് എഫ് ഐയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കഴിഞ്ഞദിവസം ഇ പി ജയരാജന്‍ പറഞ്ഞ വാക്കുകളെയാണ് എസ് എഫ് ഐ നേതാവ് ഫേസ്ബുക്കിലൂടെ നിഷേധിച്ചിരിക്കുന്നത്. സമരസപ്പെടാന്‍ കഴിയില്ല, എസ് എഫ് ഐയ്ക്ക് ഇനിയും പഠിപ്പ് മുടക്കിയും അല്ലാതെയും ഒരുപാട് സമരം ഏറ്റെടുക്കേണ്ടി വരുമെന്നും സരിന്‍ പറയുന്നു.

epjayarajan

ഇ പി ജയരാജന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പഠിയ്ക്കാനാണ് സമരം, പഠിപ്പ് മുടക്കാനല്ല എന്ന് പറഞ്ഞ് എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി ശിവദാസനും രംഗത്ത് വന്നിരുന്നു. അക്രമ സമരവും പഠിപ്പ് മുടക്ക് സമരവും എല്ലാം സംഘടനകളും ഉപേക്ഷിയ്ക്കണമെന്നും ശിവദാവസന്‍ പറഞ്ഞു. എസ് എഫ് ഐ പഠിപ്പ് മുടക്ക് സമരത്തിന് എതിരാണ് എന്ന ശിവദാസന്റെ അഭിപ്രായത്തിന് വിരുദ്ധമാണ് സരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പഠിപ്പ് മുടക്ക് സമരം എസ് എഫ് ഐ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല എന്ന് സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് പാലക്കാട്ട് പറഞ്ഞു. മാറ്റം വേണോ എന്നതിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കും. പഠിപ്പ് മുടക്കുന്നതിനെക്കാള്‍ പഠിയ്ക്കുന്നതാണ് പുതിയ സമരരീതിയെന്നും അതിനാല്‍ ഗുണകരമാല്ലാത്ത ഇത്തരം സമരങ്ങളില്‍ നിന്ന് എസ്എഫ്‌ഐ പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് വിട്ട് നില്‍ക്കാന്‍ കഴിയണം എന്നുമായിരുന്നു സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ പറഞ്ഞത്.

English summary
SFI leader oppose EP Jayarajan in Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X