കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണിവേഴ്സിറ്റി കോളേജ്: കെ എസ് യു പ്രവര്‍ത്തകന് മുന്‍ എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി, ദൃശ്യങ്ങള്‍ പുറത്ത്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കെ എസ് യു പ്രവര്‍ത്തകനെ മുന്‍ എസ് എഫ് ഐ നേതാവ് ഹോസ്റ്റല്‍ മുറിയില്‍ ചെന്ന് ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. മഹേഷ് എന്നയാളാണ് ഹോസ്റ്റല്‍ മുറിക്കുള്ളിലെത്തി നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തിയത്. ഭീഷണിക്ക് പിന്നാലെ നിതിന്‍ രാജിന് ക്രൂരമര്‍ദ്ദനവും ഏല്‍ക്കേണ്ടി വന്നു.

ഷെഹലയുടെ മരണം; അധ്യാപകർക്കും ഡോക്ടർക്കും വീഴ്ച പറ്റി, ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽഷെഹലയുടെ മരണം; അധ്യാപകർക്കും ഡോക്ടർക്കും വീഴ്ച പറ്റി, ജില്ലാ ജഡ്ജിയുടെ റിപ്പോർട്ട് ഹൈക്കോടതിയിൽ

മര്‍ദ്ദനത്തില്‍ പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുണിവേഴ്സിറ്റി കോളേജില്‍ നേരത്തേയും കെ എസ് യു നേതാക്കളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി ഉണ്ടായിരുന്നു. എസ് എഫ് ഐയുടെ ആക്രമത്തില്‍ പ്രതിഷേധിച്ച് കോളേജില്‍ പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയത ശേഷമായിരുന്നു നിതിന്‍ രാജിന് ആക്രമണം നേരിടേണ്ടി വന്നതെന്നാണ് ആരോപണം.

 sfi

രണ്ടാം വര്‍ഷ എം.എ ചരിത്രവിദ്യാര്‍ഥിയും കെ.എസ്.യു യൂണിറ്റ് അംഗവുമായ നിതിനു നേര്‍ക്കാണ് ബുധനാഴ്ച രാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് ആക്രമണമുണ്ടായത്. നിതിനൊപ്പം മുറിയിലുണ്ടായിരുന്ന സുദേവ് എന്ന വിദ്യാര്‍ത്ഥിക്കും മര്‍ദ്ദനമേറ്റു. മഹേഷിന്‍റെ നേതൃത്വത്തിലെത്തിയ വിദ്യാര്‍ത്ഥികളാണ് തന്നെ മര്‍ദ്ദിച്ചതെന്ന് നിതിന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കനകമല കേസിലെ വിധി: അരാജക ശക്തികൾക്ക് മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരൻകനകമല കേസിലെ വിധി: അരാജക ശക്തികൾക്ക് മുന്നറിയിപ്പെന്ന് കുമ്മനം രാജശേഖരൻ

അതേസമയം, നിതിനെ ഭീഷണപ്പെടുത്തിയതില്‍ എസ്എഫ്ഐക്ക് പങ്കിലെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി അവകാശപ്പെടുന്നത്. മഹേഷ് എസ്എഫ്ഐ പ്രവര്‍ത്തകനല്ലെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിയാസ് പറയുന്നു. കെ എസ് യു നേതാക്കള്‍ക്കെതിരെ എസ്എഫ്ഐയും പരാതി നല്‍കിയിട്ടുണ്ട്. പഠിപ്പ് മുഠക്കിനെതുടര്‍ന്നുള്ള ആക്രമണങ്ങളെ തുടര്‍ന്ന് മൂന്ന് കെ എസ് യുക്കാരെ കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

English summary
sfi leader threatens ksu activist in university college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X