കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി റാങ്ക് പട്ടികയിൽ നിന്നും എസ്എഫ്ഐ നേതാക്കളെ ഒഴിവാക്കി; നടന്നത് വൻ തട്ടിപ്പെന്ന് നിഗമനം

Google Oneindia Malayalam News


തിരുവനന്തപുരം: യൂണിവേഴ്സിറ്റി കേളേജിലെ വിദ്യാർത്ഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് പട്ടികയിൽ നിന്നും ഒഴിവാക്കി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ഭാരവാഹികളും അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളുമായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെയാണ് പിഎസ്സിയുടെ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ നിന്നും നീക്കം ചെയ്തത്. ഇവർ മൂന്ന് പേരും പരീക്ഷയിൽ കൃത്രിമം കാട്ടിയതായി വ്യക്തമായ സാഹചര്യത്തിലാണ് നടപടി.

കശ്മീർ വിഭജന ബില്ലിൽ അടിതെറ്റി കോൺഗ്രസ്; മോദി സർക്കാരിന് പിന്തുണയുമായി കൂടുതൽ നേതാക്കൾകശ്മീർ വിഭജന ബില്ലിൽ അടിതെറ്റി കോൺഗ്രസ്; മോദി സർക്കാരിന് പിന്തുണയുമായി കൂടുതൽ നേതാക്കൾ

പിഎസ്സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ നേതാക്കൾ തട്ടിപ്പ് നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടത്. പരീക്ഷാ സമയത്ത് ഇവർ മൂന്ന് പേരും മൊബൈൽ ഫോൺ ഉപയോഗിച്ചെന്നും ഉത്തരങ്ങൾ എസ്എംഎസായി ലഭിച്ചുവെന്നുമാണ് നിഗമനം. ചോദ്യപേപ്പർ ചോർത്തിയാണോ തട്ടിപ്പ് നടത്തിയതെന്ന സംശയത്തിലാണ് അധികൃതർ.

psc

വാട്സാപ്പ് വഴി ചോദ്യപേപ്പർ ഇവർക്ക് ലഭിച്ചിരിക്കാം എന്ന സംശയത്തിലാണ് വിജിലൻസ് സംഘമിപ്പോൾ. കേരളാ പോലീസിന്റെ സൈബർ വിഭാഗവുമായി സഹകരിച്ചാണ് അന്വേഷണം നടത്തിയത്. മൊബൈൽ ഫോൺ സ്മാർട്ട് വാച്ചുമായി ബന്ധിപ്പിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. റാങ്ക് പട്ടികയിൽ നിന്നും ഇവരെ നീക്കിയതിന് പിന്നാലെ പിഎസ്സി പരീക്ഷ എഴുതുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

English summary
SFI leaders of Trivandrum university collage expelled from PSC rank list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X