Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരൂരില്‍ എസ്എഫ്ഐ വിതരണം ചെയ്ത പാഠപുസ്തകങ്ങള്‍ ലീഗുകാര്‍ നശിപ്പിച്ചു?

തിരൂര്‍: പാഠപുസ്ത വിവാദത്തില്‍ മലപ്പുറത്ത് എസ്എഫ്‌ഐ, എംഎസ്എഫ് കൈയ്യാങ്കളി. തിരൂര്‍ കൈനിക്കര എഎംഎല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പുസ്തകങ്ങള്‍ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നശിപ്പിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.

പാഠപുസ്തക വിതരണം വൈകിയതില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈനിക്കര എഎംഎല്‍പി സ്‌കൂളില്‍ പുസ്തകത്തിന്റെ കോപ്പികള്‍ വിതരണം ചെയ്തത്. നാലാം കഌസിലെ മലയാളം ഇംഗഌഷ് പാഠപുസ്തകങ്ങളുടെ 50 കോപ്പികളാണ് പ്രവര്‍ത്തകരുടെ കൈയ്യിലുണ്ടായിരുന്നത്.

sfi

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പാഠപുസ്തകം വിതരണം ചെയ്യുന്നതിനിടെ മുസ്ലീലീഗ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. പിന്നീട് ബലമായി പുസ്തകം പിടിച്ച് വാങ്ങി റോഡിലേയ്ക്ക് എറിഞ്ഞ് നശിപ്പിയ്ക്കാനും ശ്രമിച്ചു.

സ്ഥലത്തേയ്ക്ക് സിപിഎം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കൂടുതലായി എത്തിയതോടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ള നാല് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

'നീ വായിക്കുക' എന്ന് വിശുദ്ധ ഖുർആൻ, നിന്നെ വായിക്കാൻ സമ്മതിക്കില്ല എന്ന് ലീഗ് !

Posted by Aashiq Abu on Monday, July 13, 2015

എന്നാല്‍ ചെഗുവേരയുടെ ഫോട്ടോ വച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ പാഠുപുസ്തകം വലിച്ചെറിഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്നു എന്നാണ് എംഎസ്എഫ് നേതൃത്വം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+