എസ്എഫ്‌ഐ മാര്‍ച്ച് അക്രമാസക്തമായപ്പോള്‍
തിരുവനന്തപുരം: കോളേജുകള്‍ക്ക് സ്വയം ഭരണം നല്‍കുന്നതിനെതിരെ എസ്എഫ്‌ഐ ജനുവരി 8 ന് നടത്തിയ നിയസഭ മാര്‍ച്ച് അക്രമാസക്തമാകാന്‍ എന്തായിരിക്കും കാരണം?
എസ്എഫ്‌ഐക്കാര്‍ പറയുന്നത് അവര്‍ സമാധാനപരമായി മാര്‍ച്ച് നടത്തുകയായിരുന്നു എന്നാണ്. എന്നാല്‍ പ്രകോപനമുണ്ടാക്കിയത് എസ്എഫ്‌ഐക്കാരാണെന്നാണ് പോലീസിന്റെ പക്ഷം. എന്തായാലും സംഘര്‍ഷമുണ്ടായി, ഒരു മണിക്കൂറോളം റോഡ് യുദ്ധക്കളമായി.
ബുദ്ധിമുട്ടനുഭവിച്ചത് നാട്ടുകാര്‍ എന്ന് പറഞ്ഞ് തീര്‍ക്കാനും ആകില്ല. ഏറ്റവും കഷ്ടപ്പെട്ടത് സമരക്കാരും പോലീസും തന്നെയാണ്. അത് കഴിഞ്ഞിട്ടേ വഴിമുടങ്ങിയ നാട്ടുകാര്‍ ബുദ്ധിമുട്ടിയിട്ടുള്ളൂ എന്നാണ് സംസാരം. കാരണം, പോലീസ് ലാത്തി കൊണ്ട് അടിച്ചാല്‍ സമരക്കാര്‍ കല്ലെടുക്കും. കല്ലേറ് തുടങ്ങിയാല്‍ പിന്നെ ജലപീരങ്കി, അതും കഴിഞ്ഞാല്‍ ഗ്രനേഡ്... സമരക്കാരും മോശമല്ല. പെട്രോള്‍ ബേംബും ട്യൂബ് ലൈറ്റും ഒക്കെ സംഘടിപ്പിച്ച് വച്ചതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നന്നായി യുദ്ധം ചെയ്യാന്‍ പറ്റി.
ചിത്രങ്ങള്‍ കാണം

പെട്രോള്‍ ബോംബ്
സമരക്കാര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞിരുന്നു. അതില്‍ നിന്ന് തീ പിടിച്ചതാകും ഈ കടലാസിന്.

പരിക്കിലും തളരില്ല
പോലീസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

എറിഞ്ഞു വീഴ്ത്തും
പോലീസിന് നേരെ കല്ലെറിയുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

ചെകുത്താനും കടലിനും നടുക്ക്
ചെകുത്താനും കടലിനും നടുക്ക് പെട്ടുപോയ സ്ഥിതിയിലാണ് പോലീസുകാര്‍. ഒരു വശത്ത് സമരപ്പട... മറുവശത്ത് മാധ്യമപ്പട












Click it and Unblock the Notifications