Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ഥി വിരുദ്ധ നടപടി: തിരുവനന്തപുരം ലോ അക്കാദമിയിലെ എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം ലോ അക്കാദമിയില്‍ എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം,. പോലീസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു.

തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ലോ അക്കാദമിയിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ ക്യാമ്പസിലെ സിസിടിവി ക്യാമറകളും വാതിലുകളും അടിച്ചു തകര്‍ത്തു. ഇതു തടയാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു.

വിദ്യാര്‍ഥികള്‍ പോലീസിനെ കോളേജിനുള്ളില്‍ നിന്ന് പുറത്താക്കി. കൂടുതല്‍ പോലീസുകാരെ എത്തിച്ച് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അക്കാദമിയിലെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ ദിവസങ്ങളായി വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്ത് വരികയായിരുന്നു. ഇതിനിടെയാണ് ജില്ലാക്കമ്മിറ്റി മാര്‍ച്ച് സംഘടിപ്പിച്ചത്.

sfi march

ക്യാമ്പസില്‍ സ്ഥാപിച്ചിരുന്നസിസിടിവി ക്യാമറകള്‍ നീക്കുക, മുഖം നോക്കി മാര്‍ക്ക് നല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തി വന്നിരുന്നത്.

സമരത്തെ കുറിച്ച് പോലീസിനെ മുന്‍കൂട്ടി അറിയിച്ചുിരുന്നുവെങ്കിലും കുറച്ച് പോലീസുകാര്‍ മാത്രമാണ് എത്തിയിരുന്നത്. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+