കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍; പ്ലസ് വണ്‍ വിദ്യാര്‍ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ്?

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: മുറിവിന് മരുന്നുവെക്കാന്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തന് വെട്ടേറ്റു. നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി സിറാജിനാണു വെട്ടേറ്റത്. വിദ്യാര്‍ഥിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

സിറാജിന്റെ സുഹൃത്തായ വിനീഷിനെ ലക്ഷ്യമിട്ടെത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വിനീഷിനൊപ്പം സിറാജ് ബൈക്കില്‍ പോകുമ്പോഴാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം തടഞ്ഞുവെക്കുകയും വെട്ടുകയും ചെയ്തത്. വിനീഷ് ഓടിരക്ഷപ്പെട്ടപ്പോള്‍ സിറാജിന് വെട്ടേല്‍ക്കുകയായിരുന്നു.

blood

ആര്‍എസ്എസ് പ്രവര്‍ത്തകരായ മുതിരമല ഷിബു, കപ്പള്ളി ശ്രീജിത്ത്, ആശാരി സുമേഷ്. വിപിന്‍, ഷിനോജ് എന്നിവരാണ് കാറിലെത്തി ആക്രമണം നടത്തിയതെന്ന് സിറാജ് പറയുന്നു. സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നില്‍ ബൈക്ക് ആര്‍എസ്എസുകാര്‍ തകര്‍ത്ത സംഭവത്തിലെ സാക്ഷിയാണു വിനീഷ്.

ഇതേ തുടര്‍ന്നാണ് ആര്‍എസ്എസ് സംഘം വിനീഷിനെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സിപിഎം പ്രതിഷേധിച്ചു. പ്രതിഷേധ സൂചകമായി എസ്എഫ്‌ഐ വെള്ളിയാഴ്ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

English summary
SFI member hacked in Kannur naduvil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X