Get Updates
Get notified of breaking news, exclusive insights, and must-see stories!

പൗരത്വ സെമിനാര്‍; കേരള വർമ്മയില്‍ എബിവിപി പ്രവർത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് എസ്എഫ്ഐ

തൃശ്ശൂര്‍: കേരള വര്‍മ്മ കോളേജില്‍ പൗരത്വ ബില്ലിനെ അനുകൂലിച്ച് സെമിനാര്‍ സംഘടിപ്പിച്ച എബിവിപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം.

ഇന്നലെ ക്യാമ്പസില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് എബിവിപി പ്രവര്‍ത്തകര്‍ സെമിനാര്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെ എസ്എഫ്ഐ തടഞ്ഞു. തുടര്‍ന്ന് കോളേജിന് പുറത്തുള്ള റോഡില്‍ വെച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ സെമിനാര്‍ നടത്തിയത്. സെമിനാര്‍ നടത്താന്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് കോളേജില്‍ സമരം പ്രഖ്യാപിക്കുകയും ചെയ്തു.

abvpprtst

രാവിലെ ക്ലാസില്‍ കയറി വിദ്യാര്‍ത്ഥികളോട് സമരത്തില്‍ പങ്കെടുക്കണമെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ പ്രകോപിച്ചത്. തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. അധ്യാപകര്‍ പിടിച്ചുവെച്ചതിനാല്‍ വലിയ സംഘര്‍ഷം ഒഴിവായി. ഇതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എബിവിപിക്കും എസ്എഫ്ഐയ്ക്കും ഒരു പോലെ സ്വാധീനമുള്ള കാമ്പസ് ആണ് തൃശ്ശൂര്‍ കേരള വര്‍മ്മ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+